കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ ഫൊറന്‍സിക് സയന്‍സ് സര്‍വകലാശാല വിവിധ കാമ്പസുകളില്‍ നടത്തുന്ന പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം. ഗാന്ധിനഗര്‍, ഡല്‍ഹി, ഗോവ, ത്രിപുര കാമ്പസുകളിലായാണ് പ്രോഗ്രാമുകള്‍.

അഞ്ചുവര്‍ഷം ദൈര്‍ഘ്യമുള്ള ബി.എസ്‌സി. എം.എസ്‌സി. ഫൊറന്‍സിക് സയന്‍സ് ഇന്റഗ്രേറ്റഡ് പ്രോഗ്രാമിലേക്ക് (ഗോവ, ത്രിപുര) കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ (പട്ടിക/ഭിന്നശേഷിക്കാര്‍ക്ക് 50 ശതമാനം) സയന്‍സ് സ്ട്രീമില്‍ പ്ലസ്ടു/തത്തുല്യപരീക്ഷ ജയിച്ചവര്‍ക്ക് അപേക്ഷിക്കാം.

രണ്ടുവര്‍ഷത്തെ എം.എസ്‌സി. ഫൊറന്‍സിക് സയന്‍സ് (ഗോവ, ത്രിപുര) പ്രോഗ്രാം പ്രവേശനത്തിന് 55 ശതമാനം മാര്‍ക്ക് നേടി (പട്ടിക/ഭിന്നശേഷിക്കാര്‍ക്ക് 50 ശതമാനം) സയന്‍സ്, ഫൊറന്‍സിക് സയന്‍സ്, മെഡിസിന്‍, എന്‍ജിനിയറിങ്, ആയുഷ് എന്നിവയിലൊന്നില്‍ ബിരുദമെടുത്തവര്‍ക്ക് അപേക്ഷിക്കാം.

എം.എസ്‌സി. ഡിജിറ്റല്‍ ഫൊറന്‍സിക് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി (ഗോവ, ത്രിപുര)എം.എസ്‌സി. സൈബര്‍ സെക്യൂരിറ്റി (ഗോവ, ത്രിപുര) എം. എസ്‌സി. ഫൊറന്‍സിക് ഡെന്റിസ്ട്രി (ഗാന്ധിനഗര്‍) എം.എ. പോലീസ് ആന്‍ഡ് സെക്യൂരിറ്റി സ്റ്റഡീസ് (ഗാന്ധിനഗര്‍)

എം.എസ്‌സി. ഹോംലാന്‍ഡ് സെക്യൂരിറ്റി (ഗാന്ധിനഗര്‍) പി.ജി. ഡിപ്ലോമ ഇന്‍ ഫൊറന്‍സിക് നഴ്‌സിങ് (ഗാന്ധിനഗര്‍) പി.ജി. ഡിപ്ലോമ ഇന്‍ ഹ്യുമാനിറ്റേറിയന്‍ ഫൊറന്‍സിക് (ഗാന്ധിനഗര്‍) പി.ജി. ഡിപ്ലോമ ഇന്‍ സൈബര്‍ ലോസ് (ഗാന്ധിനഗര്‍, ഡല്‍ഹി) എല്‍എല്‍.എം. (ഒരുവര്‍ഷംഗാന്ധിനഗര്‍, ഡല്‍ഹി).

ഓരോ പ്രോഗ്രാമിലെയും പ്രവേശനത്തിനുവേണ്ട വിദ്യാഭ്യാസയോഗ്യത, പ്രവേശനരീതി, മറ്റുവിവരങ്ങള്‍, ഓണ്‍ലൈന്‍ അപേക്ഷ എന്നിവയ്ക്ക് www.nfsu.ac.in/admission കാണുക. അപേക്ഷ ഒക്ടോബര്‍ 25 വരെ നല്‍കാം. ഓണ്‍ലൈന്‍ അപേക്ഷയുടെ ഹാര്‍ഡ് കോപ്പി ഒക്ടോബര്‍ 30നകം സ്ഥാപനത്തില്‍ ലഭിക്കണം.

Content Highlights:  Admission to the National University of Forensic Science