ധ്യപ്രദേശ് സാഗര്‍, ഡോ. ഹരിസിങ് ഗൗര്‍ വിശ്വവിദ്യാലയ പ്രവേശനപരീക്ഷവഴിയുള്ള വിവിധ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം.

അണ്ടര്‍ ഗ്രാജ്വേറ്റ് പ്രോഗ്രാമുകള്‍: ബി.എ., ബി.എ.ബി.എഡ്., ബി.എഫ്.എ., ബി.കോം., ബി.ബി.എ. (ഓണേഴ്‌സ്), ബി.എസ്‌സി. (ബയോളജി/മാത്തമാറ്റിക്‌സ്), ബി.എസ്‌സി.ബി.എഡ്. (ബയോളജി/മാത്തമാറ്റിക്‌സ്), ബി.സി.എ., ബി.ഫാം. (ബയോളജി/മാത്തമാറ്റിക്‌സ്), ബി.എ. എല്‍എല്‍.ബി., ബി.ലിബ്.ഐ.എസ്‌സി,. ബി.ജെ., എല്‍എല്‍.ബി.

എം.എ.: ഏന്‍ഷ്യന്റ് ഇന്ത്യന്‍ ഹിസ്റ്ററി കള്‍ച്ചര്‍ ആന്‍ഡ് ആര്‍ക്കിയോളജി, ആന്ത്രോപ്പോളജി, ക്രിമിനോളജി, ഇക്കണോമിക്‌സ്, ഇംഗ്ലീഷ്, ജ്യോഗ്രഫി, ഹിന്ദി, ഹിസ്റ്ററി, ലിംഗ്വിസ്റ്റിക്‌സ്, മ്യൂസിക്, ഫിലോസഫി, പൊളിറ്റിക്കല്‍ സയന്‍സ് ആന്‍ഡ് പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍, സൈക്കോളജി, സാന്‍സ്‌ക്രിറ്റ്, സോഷ്യോളജി, സോഷ്യല്‍വര്‍ക്ക്, ഉറുദു, യോഗിക് സയന്‍സ്, റൂറല്‍ ഡെവലപ്‌മെന്റ്, ഫൈന്‍ ആന്‍ഡ് പെര്‍ഫോമിങ് ആര്‍ട്‌സ്, ജേണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷന്‍, എജ്യുക്കേഷന്‍.

എം.എസ്‌സി.: ആന്ത്രോപ്പോളജി, ബോട്ടണി, കെമിസ്ട്രി, ഫൊറന്‍സിക് സയന്‍സ്, ജ്യോഗ്രഫി, മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, സുവോളജി, സൈക്കോളജി, യോഗിക് സയന്‍സ്, മൈക്രോബയോളജി, ബയോടെക്‌നോളജി.

എം.കോം., എം.ബി.എ., എം.ലിബ്. ഐ.എസ്‌സി., എം.എഡ്., എം.ഫാം., എം.സി.എ., എം.ടെക്. (അപ്ലൈഡ് ജിയോളജി), എല്‍എല്‍.എം. പിഎച്ച്.ഡി. പ്രവേശനത്തിനും അപേക്ഷ വിളിച്ചിട്ടുണ്ട്. അപേക്ഷ സെപ്റ്റംബര്‍ ഒന്‍പതുവരെ admissions.iumssagaruniv.com/ വഴി നല്‍കാം.

Content Highlights:  Admission to Madhya Pradesh Harisingh Gaur Central University