ജോധ്പുര്‍ ഐ.ഐ.ടി. വിവിധ വകുപ്പുകളിലെ എം.ടെക്, എം.ടെക്-പിഎച്ച്.ഡി. ഡ്യുവല്‍ ഡിഗ്രി പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

ബയോസയന്‍സ് ആന്‍ഡ് ബയോ എന്‍ജിനിയറിങ്, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍, മെറ്റല്ലര്‍ജിക്കല്‍ ആന്‍ഡ് മെറ്റീരിയല്‍സ്, മെക്കാനിക്കല്‍, കെമിക്കല്‍, സിവില്‍ ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍, മാത്തമാറ്റിക്‌സ് എന്നീ വകുപ്പുകളിലാണ് പ്രോഗ്രാമുകള്‍.

വിശദാംശങ്ങള്‍ക്കും ഓണ്‍ലൈന്‍ അപേക്ഷയ്ക്കും https://iitj.ac.in ലെഅനൗണ്‍സ്‌മെന്റ്‌സ് ലിങ്ക് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ 20.

Content Highlights: Admission to M.Tech and Dual Degree in Jodhpur IIT