നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കണ്‍സ്ട്രക്ഷന്‍ മാനേജ്‌മെന്റ് ആന്‍ഡ് റിസര്‍ച്ച് (നിക്മര്‍) പുണെ, ഹൈദരാബാദ്, ഡല്‍ഹി എന്‍.സി.ആര്‍., ഗോവ കാമ്പസുകളിലായി നടത്തുന്ന വിവിധ ഫുള്‍ടൈം ഓണ്‍ കാമ്പസ്, പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാമുകളിലെ (പി.ജി.പി.) പ്രവേശനത്തിന് അപേക്ഷിക്കാം.

രണ്ടുവര്‍ഷ പി.ജി. പ്രോഗ്രാമുകള്‍: (i) അഡ്വാന്‍സ്ഡ് കണ്‍സ്ട്രക്ഷന്‍ മാനേജ്‌മെന്റ് (നാല് കാമ്പസിലും) (ii) എന്‍ജിനിയറിങ് പ്രോജക്ട് മാനേജ്‌മെന്റ് (പുണെ, ഹൈദരാബാദ്) (iii) റിയല്‍ എസ്റ്റേറ്റ് ആന്‍ഡ് അര്‍ബന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ മാനേജ്‌മെന്റ് (പുണെ) (iv) ഇന്‍ഫ്രാസ്ട്രക്ചര്‍ ഫിനാന്‍സ്, െഡവലപ്‌മെന്റ് ആന്‍ഡ് മാനേജ്‌മെന്റ് (പുണെ).

പ്രോഗ്രാമിനനുസരിച്ച്, ഏതെങ്കിലും ബ്രാഞ്ചില്‍ എന്‍ജിനിയറിങ് ബിരുദം, ആര്‍ക്കിടെക്ചര്‍, പ്ലാനിങ് ബിരുദം, കൊമേഴ്‌സ്/ഫിനാന്‍സ്/ബാങ്കിങ്/മാനേജ്‌മെന്റ്/ഇക്കണോമിക്‌സ്/മാത്തമാറ്റിക്‌സ്/സ്റ്റാറ്റിസ്റ്റിക്‌സ്/അഗ്രിക്കള്‍ച്ചര്‍ ബിരുദം, ചാര്‍ട്ടേഡ് അക്കൗണ്ടന്റ്/കമ്പനി സെക്രട്ടറി/ഐ.സി.ഡബ്ല്യു.എം. യോഗ്യത എന്നിവയിലൊന്നുള്ളവര്‍ക്കും അപേക്ഷിക്കാം.

ഒരുവര്‍ഷ പി.ജി. പ്രോഗ്രാമുകള്‍: (i) മാനേജ്‌മെന്റ് ഓഫ് ഫാമിലി ഓണ്‍ഡ് കണ്‍സ്ട്രക്ഷന്‍ ബിസിനസ് (പുണെ) (ii) ക്വാണ്ടിറ്റി സര്‍വേയിങ് ആന്‍ഡ് കോണ്‍ട്രാക്ട് മാനേജ്‌മെന്റ് (പുണെ, ഹൈദരാബാദ്) (iii) ഹെല്‍ത്ത് സേഫ്റ്റി ആന്‍ഡ് എന്‍വയോണ്‍മെന്റ് മാനേജ്‌മെന്റ് (ഹൈദരാബാദ്) (iv) കണ്‍സ്ട്രക്ഷന്‍ ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് (ഹൈദരാബാദ്).

പ്രോഗ്രാമിനനുസരിച്ച് ഏതെങ്കിലും വിഷയത്തില്‍ ബിരുദം, ഏതെങ്കിലും ബ്രാഞ്ചില്‍ എന്‍ജിനിയറിങ് ബിരുദം, ഏതെങ്കിലും ബ്രാഞ്ചിലെ ഡിപ്ലോമയും കുറഞ്ഞത് നാലുവര്‍ഷത്തെ പ്രവൃത്തിപരിചയവും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി/കംപ്യൂട്ടര്‍ സയന്‍സ്/ആര്‍ക്കിടെക്ചര്‍/പ്ലാനിങ്/മാനേജ്‌മെന്റ്/ഇക്കണോമിക്‌സ്/മാത്തമാറ്റിക്‌സ്/സ്റ്റാറ്റിസ്റ്റിക്‌സ്/അഗ്രിക്കള്‍ച്ചര്‍ ബാച്ചിലര്‍ ബിരുദം എന്നിവയിലൊന്നുള്ളവര്‍ക്ക് അപേക്ഷിക്കാം. എല്ലാ പ്രോഗ്രാമുകള്‍ക്കും യോഗ്യതാപരീക്ഷയില്‍ 50 ശതമാനം മാര്‍ക്ക് വേണം. യോഗ്യതാപ്രോഗ്രാമിന്റെ അന്തിമവര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം.

പ്രവേശനപരീക്ഷ: ജനുവരി എട്ട്, ഒമ്പത് തീയതികളില്‍ നിക്മര്‍ കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ് (എന്‍.സി.എ.ടി.) നടത്തും. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവര്‍ക്ക് ഓണ്‍ലൈന്‍ ഗ്രൂപ്പ് ഡിസ്‌കഷന്‍, ഇന്റര്‍വ്യൂ, റേറ്റിങ് ഓഫ് ആപ്ലിക്കേഷന്‍ സ്‌കോര്‍ എന്നിവയുണ്ടാകും.

അപേക്ഷ www.nicmar.ac.in/admissions/ വഴി നല്‍കാം. അവസാനതീയതി: ഡിസംബര്‍ 26.

Content Highlights: Admission to Construction Management and Research Institute