* എൻ.സി.എച്ച്.എം. ജെ.ഇ.ഇ.: ഹോട്ടൽ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട്സ് നടത്തുന്ന ബി.എസ്സി. ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്ട്രേഷൻ പ്രോഗ്രാം പ്രവേശനത്തിനായുള്ള ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ(ജെ.ഇ.ഇ.)ന് ജൂലായ് അഞ്ചിന് വൈകീട്ട് അഞ്ചുവരെ അപേക്ഷിക്കാം. ഫീസ് അന്ന് രാത്രി 11.50 വരെ അടയ്ക്കാം. https://nchmjee.nta.nic.in

* എഫ്.ഡി.ഡി.ഐ. എ.ഐ. എസ്.ടി: ഫുട്വേർ ഡിസൈൻ ആൻഡ് ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് (എഫ്.ഡി.ഡി.ഐ.) ബാച്ചിലർ പ്രോഗ്രാം (ബി.ഡിസ്., ബി.ബി.എ.) പ്രവേശനത്തിന് നടത്തുന്ന ഓൾ ഇന്ത്യ സെലക്ഷൻ ടെസ്റ്റി(എ.ഐ.എസ്.ടി.)ന് ജൂലായ് 20 വരെ അപേക്ഷിക്കാം. www.fddiindia.com

* നെസ്റ്റ്: ഭുവനേശ്വർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് (നൈസർ), മുംബൈ സെന്റർ ഫോർ എക്സലൻസ് ഇൻ ബേസിക് സയൻസസ് എന്നിവയിലെ അഞ്ചുവർഷ ഇന്റഗ്രേറ്റഡ് എം.എസ്സി. പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി നടത്തുന്ന നാഷണൽ എൻട്രൻസ് സ്ക്രീനിങ് ടെസ്റ്റി(നെസ്റ്റ്)ന് ജൂലായ് 15 വരെ അപേക്ഷിക്കാം. പരീക്ഷ ഓഗസ്റ്റ് 14-ന്. https://www.nestexam.in

* ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാല: ന്യൂഡൽഹി ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയുടെ വിവിധ യു.ജി./പി.ജി./ഡിപ്ലോമ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ജൂലായ് പത്തുവരെ ഓൺലൈൻ ആയി അപേക്ഷിക്കാം. http://jmicoe.in

* ഐ.എഫ്.ടി.കെ. കൊല്ലം: കൊല്ലം കുണ്ടറ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി കേരള (ഐ.എഫ്.ടി.കെ.) നടത്തുന്ന ബി.ഡിസ്.-ഫാഷൻ ഡിസൈൻ പ്രോഗ്രാം പ്രവേശനത്തിന് ഓഗസ്റ്റ് പത്തുവരെ ഓൺലൈനായി അപേക്ഷിക്കാം. https://www.iftk.ac.in

* ബിറ്റ്സാറ്റ്: ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ് (ബിറ്റ്സ്); പിലാനി, ഹൈദരാബാദ്, ഗോവ കാമ്പസുകളിലെ ആദ്യ ബിരുദ പ്രോഗ്രാം പ്രവേശനത്തിനായി നടത്തുന്ന ബിറ്റ്സ് അഡ്മിഷൻ ടെസ്റ്റി(ബിറ്റ്സാറ്റ്)ന് ജൂലായ് ഏഴിന് വൈകീട്ട് അഞ്ചുവരെ അപേക്ഷിക്കാം. ഓൺലൈൻ പരീക്ഷ ഓഗസ്റ്റ് മൂന്നുമുതൽ ആറുവരെ. https://www.bitsadmission.com

* എസ്.വി.എൻ.ഐ.ആർ.ടി. എ.ആർ. സി.ഇ.ടി: സ്വാമി വിവേകാനന്ദ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിഹാബിലിറ്റേഷൻ ട്രെയിനിങ് ആൻഡ് റിസർച്ച് സ്ഥാപനത്തിലും കൊൽക്കത്ത എൻ.ഐ. എൽ.ഡി., ചെന്നൈ എൻ.ഐ.ഇ.പി.എം.ഡി.(ദിവ്യാംഗ്ജൻ ഇൻസ്റ്റിറ്റ്യൂട്ടുകൾ)യിലും നടത്തുന്ന ഫിസിയോതെറാപ്പി, ഓക്യുപ്പേഷണൽ തെറാപ്പി, പ്രോസ്തറ്റിക്സ് ആൻഡ് ഓർത്തോട്ടിക്സ് ബാച്ചിലർ പ്രോഗ്രാം പ്രവേശനത്തിനായി നടത്തുന്ന കോമൺ എൻട്രൻഡ് ടെസ്റ്റിന്(സി.ഇ.ടി.) ജൂലായ് 14 വരെ അപേക്ഷിക്കാം. പരീക്ഷ ഓഗസ്റ്റ് എട്ടിന്. www.svnirtar.nic.in

* ക്ലാറ്റ്: പരീക്ഷാകേന്ദ്രം മാറ്റാം: കോമൺ ലോ അഡ്മിഷൻ ടെസ്റ്റ് (ക്ലാറ്റ്) അപേക്ഷയിൽ നൽകിയ പരീക്ഷാകേന്ദ്രം പുനഃപരിശോധിക്കാൻ അവസരം നൽകി. ജൂലായ് നാലുവരെ സൗകര്യമുണ്ട്. https://consortiumofnlus.ac.in/

Content Highlights: Admission open for 12th qualified students, apply now