ന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐ.ഐ.എം.) ബെംഗളൂരുവിന്റെ ഓൺലൈൻ വിദ്യാഭ്യാസ സംവിധാനത്തിനുവേണ്ട ഓൺലൈൻ ക്ലാസ് റൂം സപ്പോർട്ടിനായി താത്‌കാലികമായി നിയമിക്കുന്ന ഏതാനും അക്കാദമിക് ഇന്റേൺ സ്ഥാനങ്ങളിലേക്ക് അപേക്ഷിക്കാം.

ഓൺലൈൻ സെഷനുകൾ ക്രമീകരിക്കുക, ഐ.ടി. ടീമുമായി ചേർന്നു പ്രവർത്തിക്കുക, ചാറ്റ് ബോക്സ് മോണിറ്റർ ചെയ്യുക, ഗ്രൂപ്പുകൾ രൂപവത്‌കരിക്കുക, ക്ലാസ്മുറിയിലെ ഓൺലൈൻ ലക്ചറുകൾ/ടീച്ചിങ് എന്നിവയ്ക്കുവേണ്ട സഹായം ഫാക്കൽട്ടികൾക്ക് നൽകുക, ക്ലാസ് വേളയിൽ ഓൺലൈൻ ചാറ്റുകൾ നിരീക്ഷിക്കുക, അവയുടെ സംഗ്രഹം ഫാക്കൽട്ടിക്ക് സമയാസമയത്ത് നൽകുക, ഓൺലൈൻ പശ്ചാത്തലത്തിലേക്ക് മുഖാമുഖപഠനരീതികൾ ലയിപ്പിക്കുക എന്നിവയുൾപ്പെടെയുള്ള പ്രവർത്തനങ്ങളിലാണ് ഇന്റേൺമാർ ഏർപ്പെടേണ്ടേത്.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പരിശീലനം നൽകുന്നതാണ്. മാസം 35,000 രൂപ സ്റ്റെപ്പൻഡ് ലഭിക്കും. മൂന്നുമാസത്തേക്കാണ് നിയമനം. ആവശ്യമെങ്കിൽ ആറുമാസംവരെ നീട്ടാം.

ഏതെങ്കിലും വിഷയത്തിൽ സമീപകാലത്ത് പി.ജി., ഡിപ്ലോമ; എം.ബി.എ. ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. ഇംഗ്ലീഷിലുള്ള റിട്ടൺ/ഓറൽ കമ്യൂണിക്കേഷൻ സ്കിൽസ് ഉണ്ടായിരിക്കണം. കംപ്യൂട്ടർ സിസ്റ്റം ഓപ്പറേഷൻ, എം.എസ്. ഓഫീസ്, സൂം, വെബക്സ്, ടിംസ്, മറ്റ് ഓൺലൈൻ എജ്യുക്കേഷൻ ആപ്പുകൾ എന്നിവയിൽ പരിചയം വേണം.

അപേക്ഷ http://opportunities.iimb.ac.in/ വഴി ജൂൺ ആറുവരെ നൽകാം.

Content Highlights: Academic Intern in Indian Institute of Management, Bengaluru