സേവ്യര്‍ ആപ്റ്റിറ്റിയൂഡ് പരീക്ഷ (XAT ) അഡ്മിറ്റ് കാര്‍ഡ് പുറത്ത് വിട്ടു. രാജ്യത്തെ പ്രമുഖ മാനേജ്‌മെന്റ് അഡ്മിഷന്‍ പ്രവേശന പരീക്ഷയാണിത്. ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. XAT 2020 ഐഡിയും ജനനതിയതിയും ഉപയോഗിച്ചാണ് വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്യേണ്ടത്. ജനുവരി രണ്ടിനാണ് പരീക്ഷ

രാജ്യത്തെ 160 മാനേജ്‌മെന്റ് ബി സ്‌കൂളുകള്‍ പരിഗണിക്കുന്നത്  XAT സ്‌കോറാണ്. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് പരീക്ഷയെഴുതാനുള്ള യോഗ്യത. വിശദ വിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം https://xatonline.in/

Content Highlights: XAT 2022 Admit Card