രാജ്യത്തിനകത്തും വിദേശത്തും ഏറെ തൊഴിൽ സാധ്യതയുള്ള പുതുതലമുറ കോഴ്‌സുകൾ സ്കോളർഷിപ്പോടെ പഠിക്കാൻ നോർക്ക റൂട്സും ഐ.സി.ടി. അക്കാദമിയും അവസരമൊരുക്കുന്നു. തൊഴിൽ നൈപുണി വർധിപ്പിക്കാനും ഐ.ടി. മേഖലയിൽ ജോലിനേടാനും സഹായിക്കുന്ന ഈ കോഴ്സുകളെക്കുറിച്ച് അറിയാൻ വെബിനാറിൽ പങ്കെടുക്കുക.

കേരള യൂണിവേഴ്‌സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ്, ഇന്നൊവേഷൻ ആൻഡ് ടെക്‌നോളജി വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ്, ഐ.സി.ടി. അക്കാദമി സി.ഇ.ഒ. സന്തോഷ് കുറുപ്പ്, നോളജ് ഓഫീസ് മേധാവി റിജിൻ എൻ. ദാസ്, ട്രെയിനിങ് വിഭാഗം മേധാവി ഡോ. എസ്. പ്രദീപ് എന്നിവർ സംസാരിക്കും.

വെബിനാർ ഇന്ന് വൈകീട്ട് 4.30 മുതൽ www.facebook.com/mathrubhumidotcom | www.mathrubhumi.com എന്നിവ വഴി പങ്കെടുക്കാം

 

Content Highlights: Webinar on new generation courses