രുപത്തിയൊന്നാം നൂറ്റാണ്ടിലെ വിപ്ലവമായി കണക്കപ്പെടുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സെന്ന സാങ്കേതികവിദ്യയെ അടുത്തറിയാന്‍ വെബിനാറുമായി മാത്സ് ആസ്പിരന്റ്‌സ് വാട്‌സാപ്പ് കൂട്ടായ്മ.

കോഴിക്കോട് പേരാമ്പ്ര കരിയര്‍ ഡെവലപ്‌മെന്റ് സെന്ററുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന വെബിനാറില്‍ 'ആര്‍ട്ടിഷ്യല്‍ ഇന്റലിജന്‍സ് മിത്ത്‌സ് ആന്‍ഡ് റിയാലിറ്റീസ്' എന്ന വിഷയത്തില്‍ പാലക്കാട് ഐ.ഐ.ടി അസിസ്റ്റന്റ് പ്രൊഫസറായ ഡോ. ചന്ദ്രശേഖര്‍ ലക്ഷ്മിനാരായണ്‍ സംസാരിക്കും. 

നവംബര്‍ 29-ാം തീയതി രാവിലെ 11.15 മുതല്‍ ഉച്ചയ്ക്ക് 1.15 വരെ ഗൂഗിള്‍ മീറ്റിലൂടെയാകും ക്ലാസ്സ്. താല്‍പര്യമുള്ളവര്‍ക്ക് http://bit.ly/35tz5EE എന്ന ലിങ്ക് വഴി രജിസ്‌ട്രേഷന്‍ നടത്താം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9446986177 എന്ന നമ്പറില്‍ ബന്ധപ്പെടുക. 

Content Highlights: Webinar on Artificial intelligence myths and realities