യര്‍ സെക്കന്‍ഡറി(വൊക്കേഷണല്‍) വിഭാഗം ഒന്നാംവര്‍ഷ ഏകജാലക പ്രവേശനത്തിനായുള്ള ട്രാന്‍സ്ഫര്‍ അലോട്ട്മെന്റ് www.admission.dge.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

നവംബര്‍ 16-ന് വൈകീട്ട് നാലു വരെ അലോട്ട്മെന്റ് ലഭിച്ചിട്ടുള്ള സ്‌കൂളുകളില്‍ പ്രവേശനം നേടാം. സ്‌കൂളിലെത്തി സ്ഥിരപ്രവേശനം നേടിയില്ലെങ്കില്‍ പ്രവേശനനടപടികളില്‍നിന്നു പുറത്താകും.

ഹയര്‍സെക്കന്‍ഡറി(വൊക്കേഷണല്‍) വിഭാഗം സ്‌കൂളുകളില്‍ തുടര്‍ന്നു വരുന്ന ഒഴിവുകളിലേക്ക് വെയ്റ്റിങ് ലിസ്റ്റില്‍നിന്നു പ്രവേശനം നടത്തും. വെയ്റ്റിങ് ലിസ്റ്റ് പ്രവേശനത്തിനു പരിഗണിക്കുന്നതിന് നവംബര്‍ 16 മുതല്‍ പുതിയ അപേക്ഷ സമര്‍പ്പിക്കുന്നതിനും മുന്‍പ് അപേക്ഷിച്ചവരില്‍ അഡ്മിഷന്‍ നേടാത്തവര്‍ക്ക് അപേക്ഷ പുതുക്കി നല്‍കുന്നതിനും അവസരമുണ്ടാകും.

Content Highlights:  V.H.S.E transfer allotment published