ന്യൂഡല്‍ഹി: കോവിഡ്-19 രോഗബാധയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ വിവിധ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന പരീക്ഷകള്‍ മാറ്റി വെച്ചു. എന്‍ജിനീയറിങ് എന്‍ട്രന്‍സ് പരീക്ഷയായ ജെ.ഇ.ഇ മെയിന്‍ ഇതില്‍പ്പെടും. ഏപ്രില്‍ മൂന്നിന് നടക്കാനിരുന്ന ജെ.ഇ.ഇ മെയിന്‍ പരീക്ഷ മാറ്റിവെച്ചെങ്കിലും എന്നു നടത്തുമെന്ന് വ്യക്തമാക്കിയിട്ടില്ല. മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് മുന്‍പ് നിശ്ചയിച്ച പ്രകരം മേയ് മൂന്നിന് നടക്കും. തീയതിയില്‍ ഇതുവരെ മാറ്റമില്ല.
നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്‌മെന്റ് പരീക്ഷ ഏപ്രില്‍ 25-നാണ് നിശ്ചയിച്ചിരിക്കുന്നത്. തീയതി മാറ്റുന്നതിനെക്കുറിച്ച് ഓദ്യോഗിക വിശദീകരണങ്ങളൊന്നും ഇതുവരെ വന്നിട്ടില്ല.
ഐ.സി.എ.ആര്‍, ജെ.എന്‍.യു പ്രവേശന പരീക്ഷകള്‍ക്കായി അപേക്ഷിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 31 ആണ്. ഏപ്രില്‍, മേയ് മാസങ്ങളിലേക്കാണ് പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ രാജ്യത്തെ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമാകും പരീക്ഷാ തീയതികള്‍ നിശ്ചയിക്കുകയെന്ന മാനവവിഭവശേഷി മന്ത്രാലയം വ്യക്തമാക്കി.
വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കുട്ടികളുടെ വാര്‍ഷിക പരീക്ഷ ഇടയ്ക്ക് വെച്ച് നിര്‍ത്തലാക്കിയിരുന്നു. പ്രവേശന പരീക്ഷയും വാര്‍ഷിക പരീക്ഷയും കുട്ടികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയില്‍ വ്യത്യസ്ത സമയങ്ങളില്‍ നടത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി. സി.ബി.എസ്.ഇ, എന്‍ഐഒഎസ്, എന്‍.ടി.എ എന്നിവരോട് പുതുക്കിയ പരീക്ഷ തീയതികള്‍ അറിയിക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയവും ആവശ്യപ്പെട്ടു.
Content Hightlights: Updates on various entrance Exams