ന്യൂഡല്‍ഹി: അധ്യാപക യോഗ്യതാ പരീക്ഷയായ യു.ജി.സി നെറ്റ് അപേക്ഷയിലെ തെറ്റുതിരുത്താന്‍ അപേക്ഷാര്‍ഥികള്‍ക്ക് ബുധനാഴ്ച രാത്രി 11.50 വരെ അവസരം. സെപ്റ്റംബര്‍ 16 മുതല്‍ 25 വരെയാണ് പരീക്ഷകള്‍ നടക്കുകയെന്ന് എന്‍.ടി.എ നേരത്തെ അറിയിച്ചിരുന്നു.

വ്യക്തിഗത വിവരങ്ങള്‍ക്കു പുറമെ പരീക്ഷാകേന്ദ്രം മാറ്റാനും ഫോട്ടോ, ഒപ്പ് എന്നിവ മാറ്റി അപ്‌ലോഡ്  ചെയ്യാനും അവസരമുണ്ടാകും. മാസ്‌ക് ധരിച്ച നിലയിലുള്ള ഫോട്ടോ അംഗീകരിക്കില്ല.  ഫോട്ടോയില്‍ പേരും തീയതിയും നല്‍കേണ്ടതില്ല. മുഖം വ്യക്തമായിരിക്കണം.

അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്താനായി https://ugcnet.nta.nic.in എന്ന വൈബ്‌സൈറ്റ് വഴി ലോഗിന്‍ ചെയ്യണം. ഇതിനായി പരീക്ഷാര്‍ഥികള്‍ പ്രത്യേകം ഫീസടയ്ക്കണം. ഇ-മെയില്‍ വഴിയുള്ള റിക്വസ്റ്റുകള്‍ പരിഗണിക്കുന്നതല്ലെന്നും എന്‍.ടി.എ അറിയിച്ചിട്ടുണ്ട്. 

Content Highlights: UGC NET June 2020 Correction Window will be Closed by Wednesday