ന്യൂഡല്‍ഹി: കോവിഡ്-19നെത്തുടര്‍ന്ന് മാറ്റിവെച്ച യു.ജി.സി നെറ്റ് പരീക്ഷയുടെ പുതുക്കിയ തീയതികള്‍ ഒരാഴ്ചയ്ക്കകം പ്രഖ്യാപിക്കുമെന്ന് കേന്ദ്രമാനവ വിഭവശേഷി മന്ത്രി രമേഷ് പൊക്രിയാല്‍. അധ്യാപകരുമായി നടത്തിയ വെബിനാറിലാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്. യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷനുമായി മീറ്റിങ് നടത്തിയതിന് ശേഷമാകും തീയതികള്‍ പ്രഖ്യാപിക്കുകയെന്നും അദ്ദേഹം അറിയിച്ചു.

അസിസ്റ്റന്റ് പ്രൊഫസര്‍, ജൂനിയര്‍ റിസര്‍ച്ച് ഫെലോ എന്നീ യോഗ്യതകള്‍ക്കായി നടത്തുന്ന പരീക്ഷയാണിത്. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയാണ് (എന്‍.ടി.എ) എല്ലാ വര്‍ഷവും ജൂണിലും ഡിസംബറിലും പരീക്ഷ നടത്തുന്നത്. കോവിഡ്-19നെത്തുടര്‍ന്ന് ജൂണിലെ പരീക്ഷ മാറ്റിവെച്ചിരുന്നു. ഈ തീയതിയാണ് ഒരാഴ്ചയ്ക്കകം പ്രസിദ്ധീകരിക്കുമെന്ന് പ്രഖ്യാപിച്ചത്. യു.ജി.സി നെറ്റിന് അപേക്ഷക്കാനുള്ള തീയതി മേയ് 16 വരെയും സി.എസ്.ഐ.ആര്‍ നെറ്റിന് അപേക്ഷിക്കാനുള്ള തീയതി മേയ് 15 വരെയും നീട്ടിയിരുന്നു. 

Content Highlights: UGC NET Dates Will Be Decided In Next Few Days says Education Minister, UGC Net