ന്യൂഡൽഹി: യു.ജി.സി നെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ). മേയിൽ നടക്കുന്ന പരീക്ഷയ്ക്കായി അപേക്ഷിക്കാനുള്ള തീയതി മാർച്ച് ഒൻപത് വരെയാണ് നീട്ടിയിരിക്കുന്നത്.

ugcnet.nta.nic.in എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. മാർച്ച് 10 വരെ ഫീസടയ്ക്കാം. മാർച്ച് 16 വരെ ഓൺലൈൻ അപേക്ഷയിൽ തിരുത്തലുകൾ വരുത്താം.

നേരത്തെ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് രണ്ട് വരെയായിരുന്നു. തീയതി നീട്ടണമെന്ന ആവശ്യമുയർന്നതോടെയാണ് ഇത് ഒരാഴ്ചത്തേക്ക് കൂടി നീട്ടിയത്.

മേയ് 2, 3, 4, 5, 6, 7, 10, 11, 12, 14, 17 തീയതികളിലാണ് പരീക്ഷ. മൂന്ന് മണിക്കൂറാണ് പരീക്ഷയുടെ ദൈർഘ്യം. ജൂനിയർ റിസർച്ച് ഫെലോ/ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയ്ക്കായുള്ള യോഗ്യത പരീക്ഷയാണിത്.

Content Highlights: UGC NET application date extended byNTA