ന്യൂഡല്‍ഹി: ജൂണില്‍ നടക്കേണ്ടിയിരുന്ന യു.ജി.സി നെറ്റ് പരീക്ഷയ്ക്കുള്ള സമയക്രമം നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി പ്രസിദ്ധീകരിച്ചു. സെപ്റ്റംബര്‍ 24, 25, 29, 30, ഒക്ടോബര്‍ 1, 7, 9, 17, 21, 22, 23, നവംബര്‍ 5 തീയതികളിലാണ് പരീക്ഷകള്‍ നടത്തുക. നേരത്തെ സെപ്റ്റംബര്‍ 16-ന് ആരംഭിക്കാനിരുന്ന പരീക്ഷകള്‍ പിന്നീട് മാറ്റിവെക്കുകയായിരുന്നു.

രാവിലെയും ഉച്ചയ്ക്കുമായി രണ്ടു ഷിഫ്റ്റുകളിലായാണ് പരീക്ഷകള്‍ നടത്തുക. രാവിലെ 9 മണി മുതല്‍ 12 വരെയും ഉച്ചതിരിഞ്ഞ് 3 മുതല്‍ 6 വരെയുമാണ് ഷിഫ്റ്റുകള്‍. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് സാമൂഹിക അകലം പാലിച്ചാണ് പരീക്ഷകള്‍ നടത്തുകയെന്ന് എന്‍.ടി.എ അറിയിച്ചു.

സെപ്റ്റംബര്‍ 24, 25 തീയതികളില്‍ പരീക്ഷയെഴുതുന്നവര്‍ക്കാണ് ഇപ്പോള്‍ അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിക്കുന്നത്. മറ്റുള്ളവര്‍ക്ക് പിന്നീട് ലഭ്യമാക്കും. വിശദവിവരങ്ങള്‍ nta.ac.in, ugcnet.nta.nic.in എന്നീ വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്.

Content Highlights: UGC NET Admit Card Out, Exam To Be Held For 12 Days