ന്യൂഡല്‍ഹി: അസിസ്റ്റന്റ് പ്രൊഫസര്‍, ജൂനിയര്‍ റിസര്‍ച്ച് ഫെലോ യോഗ്യതയ്ക്കായി നടത്തുന്ന യു.ജി.സി നെറ്റ് പരീക്ഷയുടെ തീയതി പ്രഖ്യാപിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നടത്തുന്ന പരീക്ഷ മേയ് രണ്ടാം തീയതി മുതലാണ് ആരംഭിക്കുക. 

മേയ് 2, 3, 4, 5, 6, 7, 10, 11, 12, 14, 17 തീയതികളിലാകും പരീക്ഷ. www.nta.ac.in, ugcnet.nta.nic.in എന്നീ വെബ്‌സൈറ്റുകള്‍ വഴി മാര്‍ച്ച് രണ്ട് വരെ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. ഫീസടയ്ക്കാനുള്ള സമയം മാര്‍ച്ച് മൂന്നുവരെയുണ്ട്. 

രാവിലെ ഒന്‍പത് മുതല്‍ 12 വരെയും വൈകിട്ട് മൂന്നു മുതല്‍ അഞ്ചു വരെയുമുള്ള രണ്ട് ഷിഫ്റ്റുകളായാകും പരീക്ഷ നടത്തുക. മൂന്ന് മണിക്കൂറാണ് ഈ കംപ്യൂട്ടറധിഷ്ഠിത പരീക്ഷയുടെ ദൈര്‍ഘ്യം. ആകെ രണ്ട് പേപ്പറുകളാണ് പരീക്ഷയ്ക്കുണ്ടാവുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ugcnet.nta.nic.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Content Highlights: UGC NET 2021exam date declared apply now