ന്യൂഡല്‍ഹി: ഭിന്നശേഷിക്കാര്‍ക്കായി നോണ്‍ നെറ്റ് ഫെലോഷിപ്പുമായി യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍. 200 ഒഴിവുകളാണുള്ളത്. അതില്‍ 15 ശതമാനം എസ്.സി വിഭാഗത്തിനും 7.5 ശതമാനം എസ്.ടി വിഭാഗത്തിനുമായി സംവരണം ചെയ്തിരിക്കുകയാണ്. ബിരുദാനന്തര ബിരുദ പരീക്ഷയില്‍ ലഭിച്ച മാര്‍ക്കിന്റെ അടിസ്ഥാനത്തിലാകും തിരഞ്ഞെടുപ്പ്. 

ugc.ac.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ജൂണ്‍ 19 വരെ അപേക്ഷിക്കാം. ഫെലോഷിപ്പിനായി തിരഞ്ഞെടുക്കപ്പെടുന്നവര്‍ ഗവേഷണ പ്രബന്ധം സമര്‍പ്പിക്കണം. അതിന്റെ അടിസ്ഥാനത്തില്‍ എം.ഫില്‍/പി.എച്ച്.ഡി ലഭിക്കും. നിലവില്‍ എം.ഫില്‍/പി.എച്ച്.ഡി ചെയ്യുന്ന ഭിന്നശേഷിക്കാര്‍ക്കും ഫെലോഷിപ്പിനായി അപേക്ഷിക്കാം. 

പരമാവധി അഞ്ചു വര്‍ഷത്തേക്കാകും ഫെലോഷിപ്പ്. ഒരു വര്‍ഷം പരമാവധി 30 അവധി ദിവസങ്ങളാകും ഉണ്ടാകുക. പൊതു അവധി ദിനങ്ങള്‍, മെറ്റേര്‍ണിറ്റി/പെറ്റേര്‍ണിറ്റി അവധികള്‍ എന്നിവ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍. 

Content Highlights: UGC invites applications for non-NET national fellowship for differently-abled