ന്യൂഡല്‍ഹി: ഫീസടയ്ക്കാന്‍ വിദ്യാര്‍ഥികളെ നിര്‍ബന്ധിക്കരുതെന്ന് സര്‍വകലാശാലകളോടും കോളേജുകളോടും യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ (യു.ജി.സി). ഫീസടയ്ക്കാന്‍ സാധിക്കാത്ത വിദ്യാര്‍ഥികളുടെ അവസ്ഥകള്‍ അനുഭാവപൂര്‍വം പരിഗണിക്കണം. 

കോവിഡ്-19നെത്തുടര്‍ന്ന് സാമ്പത്തിക രംഗമാകെ തളര്‍ന്നിരിക്കുന്ന ഈ സാഹചര്യത്തില്‍ വാര്‍ഷിക, സെമസ്റ്റര്‍ ട്യൂഷന്‍, പരീക്ഷാ ഫീസുകള്‍ അടയ്ക്കാന്‍ ചില കോളേജുകള്‍ നിര്‍ബന്ധിക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഫീസടയ്ക്കാന്‍ സാവകാശം നല്‍കണമെന്ന് സര്‍വകലാശാലകള്‍ക്കും കോളേജുകള്‍ക്കും യു.ജി.സി കത്തയച്ചത്. ഫീസ് സ്വീകരിക്കുന്നതിന് എന്തെങ്കിലും ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്തണമെന്നും കത്തില്‍ യു.ജി.സി ആവശ്യപ്പെട്ടു. 

Content Highlights: UGC asks Universities and colleges not to compel students into paying fees immediately, Corona outbreak