ന്യൂഡൽഹി: ഓൺലൈൻ ബിരുദം നൽകാൻ രാജ്യത്തെ 38 സർവകലാശാലകൾക്ക് അനുമതി നൽകി യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യു.ജി.സി). 15 കൽപ്പിത സർവകലാശാലകളും 13 സംസ്ഥാന സർവകലാശാലകളും മൂന്ന് കേന്ദ്ര സർവകലാശാലകളും മൂന്ന് സ്വകാര്യ കോളേജുകളും ഈ പട്ടികയിൽപ്പെടും.

ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റി എം.എ എഡ്യുക്കേഷൻ, പബ്ലിക് അഡ്മിനിസ്ട്രേഷൻ വിഷയങ്ങളിലും ജെ.എൻ.യു സംസ്കൃതത്തിലും മിസോറം യൂണിവേഴ്സിറ്റി ബിരുദ വിഷയങ്ങളിലും ഓൺലൈൻ കോഴ്സ് നടത്തും. ഇവയ്ക്ക് പുറമേ നിരവധി കൽപിത സർവകലാശാലകളും ഓൺലൈൻ കോഴ്സിന് തയ്യാറാക്കിയിട്ടുണ്ട്.

നേരത്തെ 2021-22 അധ്യായന വർഷത്തേക്ക് ഓൺലൈൻ കോഴ്സുകൾ നടത്താനാഗ്രഹിക്കുന്ന സർവകലാശാലകളിൽ നിന്ന് യു.ജി.സി അപേക്ഷ ക്ഷണിച്ചിരുന്നു. നാക്/ എൻ.ഐ.ആർ.എഫ് റാങ്കിങ് അനുസരിച്ചാകും ഇത് നടപ്പാക്കുകയെന്നും അന്ന് അറിയിച്ചിരുന്നു.

Content Highlights: UGC allowed 38 universities to conduct online course