ന്യൂഡല്‍ഹി: ജൂണ്‍ 14 മുതലുള്ള കണക്കുപ്രകാരം ആയിരത്തിലധികം വിദ്യാര്‍ഥികള്‍ ഉരിപഠനത്തിനായി യു.എസ്. വിസ അപ്പോയിന്റ്‌മെന്റ് നേടിയെന്ന് യു.എസ് എംബസി. ജൂലായ്, ആഗസ്റ്റ് മാസങ്ങളിലേക്കാണ് മിക്കവരും അപ്പോയിന്റ്‌മെന്റ് നേടിയിരിക്കുന്നത്. 

'ജൂലായ്, ആഗസ്റ്റ് മാസങ്ങളിലേക്കായി ആയിരത്തോളം വിദ്യാര്‍ഥികള്‍ വിസ അപ്പോയിന്റ്‌മെന്റ് നേടിക്കഴിഞ്ഞു. ആയിരക്കണക്കിന് വിസ ഒഴിവുകള്‍ ഇനിയുമുണ്ട്. വരുന്ന ആഴ്ചകളില്‍ കൂടുതല്‍ അപ്പോയിന്റ്‌മെന്റുകള്‍ സ്വീകരിക്കും. വിദ്യാര്‍ഥികള്‍ക്ക് നേരിട്ട സാങ്കേതിക തടസങ്ങളെ പരിഹരിക്കാന്‍ പ്രവര്‍ത്തിക്കുന്നതിനൊപ്പം നിങ്ങളുടെ ക്ഷമയെ അഭിനന്ദിക്കുകയും ചെയ്യുന്നു'- യു.എസ് എംബസി ട്വിറ്ററില്‍ കുറിച്ചു. 

പഠനാവശ്യങ്ങള്‍ക്കായി യു.എസിലെത്താന്‍ വാക്‌സിനേഷന്‍ സര്‍ട്ടഫിക്കറ്റ് നിര്‍ബന്ധമില്ലെന്നും 72 മണിക്കൂറിനുള്ളിലെടുത്ത നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് മതിയെന്നും യു.എസ് എംബസിയിലെ കോണ്‍സുലാര്‍ അഫയേഴ്‌സ് കൗണ്‍സിലര്‍ ഡോണ്‍ ഹെഫ്‌ലിന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

Content Highlights: Thousands of Indian students secure US visa appointments