തിരുവനന്തപുരം: എ പി ജെ അബ്ദുള്‍  കലാം ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ 202021ലെ എ.ഐ.സി.ടി.ഇ ഡോക്ടറല്‍ ഫെലോഷിപ്പോടുകൂടി എഞ്ചിനീയറിംഗ്/ടെക്‌നോളജിയില്‍ ഫുള്‍ടൈം പിഎച്ച്ഡി പ്രവേശനത്തിനായി എസ്സി, എസ്ടി, ഇ ഡബ്‌ള്യു എസ്  വിദ്യാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.  തൃശൂര്‍ ഗവ: എഞ്ചിനീയറിംഗ് കോളേജിലാണ് എസ് സി/ എസ് ടി/ ഈ ഡബ്‌ള്യു എസ് വിദ്യാര്‍ത്ഥികള്‍ക്കായി സംവരണം ചെയ്ത സീറ്റുകളില്‍ ഓരോ ഒഴിവുകളുള്ളത്.

അപേക്ഷാര്‍ത്ഥികള്‍ www.app.ktu.edu.in എന്ന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് അപേക്ഷാ സമര്‍പ്പിക്കണം.
എ.ഐ.സി.ടി.ഇ ഇറക്കിയ വിജ്ഞാപനത്തില്‍  നല്‍കിയിരിക്കുന്ന രേഖകളോടൊപ്പം വേണം അപേക്ഷ നല്‍കേണ്ടത്. എസ് സി/എസ് ടി വിഭാഗങ്ങള്‍ക്ക് 500 രൂപയും ഈ ഡബ്‌ള്യു എസ് വിഭാഗത്തിന് 1000 രൂപയുമാണ് അപേക്ഷാ ഫീസ്.

അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി നവംബര്‍ 15 ആണ്.
എ.ഐ.സി.ടി.ഇ യുടെ വിശദമായ അറിയിപ്പും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും യൂണിവേഴ്‌സിറ്റി വെബ്‌സൈറ്റില്‍ ലഭ്യമാണ്.  അപേക്ഷകള്‍ സംബന്ധിച്ച സംശയങ്ങള്‍ക്ക് phdadf@ktu.edu.in എന്ന ഇമെയിലില്‍ ബന്ധപെടുക.

Content Highlights: Technical University Phd admissions