സാങ്കേതിക വിദ്യാഭ്യാസവകുപ്പിനുകീഴിലെ 39 ടെക്നിക്കൽ ഹൈസ്കൂളുകളിലേക്ക് 2021-'22 അധ്യയനവർഷത്തെ പ്രവേശന നടപടികൾ തുടങ്ങി. എട്ടാം ക്ലാസുകളിലേക്കാണ് പ്രവേശനം. കോവിഡ് പശ്ചാത്തലത്തിൽ സ്കൂളുകളിൽ നേരിട്ട് അപേക്ഷകൾ വിതരണം ചെയ്യില്ല. www.polyadmission.org/ths-ൽ ഓൺലൈനായി ഏപ്രിൽ 13 വരെ അപേക്ഷിക്കാം.

പ്രവേശനപരീക്ഷ ഏപ്രിൽ 16-ന് രാവിലെ 10 മുതൽ 11.30 വരെ അതത് ടെക്നിക്കൽ ഹൈസ്കൂളുകളിൽ നടത്തും. ഏഴാംക്ലാസ് നിലവാരത്തിലുള്ള ഇംഗ്ലീഷ്, കണക്ക്, ഫിസിക്സ്, കെമിസ്ട്രി, പൊതുവിജ്ഞാനം, മെന്റൽ എബിലിറ്റി വിഷയങ്ങളിൽ നിന്നാണ് ചോദ്യങ്ങളുണ്ടാവുക.

ടെക്നിക്കൽ ഹൈസ്കൂളുകളിലെ പഠനമാധ്യമം ഇംഗ്ലീഷാണ്. പൊതുവിദ്യാഭ്യാസസ്ഥാപനങ്ങളിൽ പഠിപ്പിക്കുന്ന വിഷയങ്ങൾക്കൊപ്പം സാങ്കേതികവിഷയങ്ങളിൽ പരിജ്ഞാനവും പ്രായോഗികപരിശീലനവും ലഭിക്കും. പഠനം പൂർത്തിയാക്കുന്നവർക്ക് സംസ്ഥാനത്തെ പോളിടെക്നിക് കോളേജുകളിലെ പ്രവേശനത്തിന് പത്തു ശതമാനം സീറ്റ് സംവരണമുണ്ട്. വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക.

Content Highlights: Technical Highschool admission started