തിരുവനന്തപുരം: എൻജിനിയറിങ് കോളേജുകളിലെ മധ്യവേനലവധി മേയ് ഒന്നുമുതൽ ജൂൺ 30 വരെയാക്കി സാങ്കേതിക സർവകലാശാല ഉത്തരവിറക്കി. ഏപ്രിൽ, മേയ് മാസങ്ങളിലായിരുന്നു ഇതുവരെ മധ്യവേനലവധി. പരീക്ഷകൾ സമയബന്ധിതമായി തീർക്കുന്നതിന്റെ ഭാഗമായാണ് അവധി മാറ്റിയത്.

എൻജിനിയറിങ് കോളേജുകളിൽ മാത്രമായി അവധിക്കാലം മാറ്റരുതെന്ന് ഓൾ കേരള ട്രേഡ് ഇൻസ്ട്രക്ടേഴ്‌സ് ആൻഡ് ട്രേഡ്‌സ്‌മാൻ ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ജി. സൂരജ് ആവശ്യപ്പെട്ടു.

Content Highlights: Summer vacation in engineering colleges has rescheduled to May-June