ആലപ്പുഴ: ലിറ്റില്‍ കൈറ്റ്‌സ് വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് അനുവദിച്ചു. ഇക്കുറി എസ്.എസ്.എല്‍.സി. പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ മുതല്‍ ഇത് ലഭ്യമാകും.

ഹൈടെക് സ്‌കൂള്‍ പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിന് വിവര വിനിമയ സാങ്കേതിക വിദ്യയില്‍ കൂടുതല്‍ പരിശീലനം നല്‍കി വിദ്യാര്‍ഥികളെ സജ്ജമാക്കുന്നതിനാണ് ലിറ്റില്‍ കൈറ്റ്‌സ് പ്രവര്‍ത്തനം ആരംഭിച്ചത്. 

പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികള്‍ക്ക് എ.ബി.സി. സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നുണ്ടായിരുന്നു. ഇതില്‍ എ ഗ്രേഡ് ലഭിച്ച വിദ്യാര്‍ഥികള്‍ക്കാണ് അഞ്ചു ശതമാനം ഗ്രേസ് മാര്‍ക്ക് ലഭിക്കുക.

Content Highlights: SSLC Students will be awarded grace mark for Little Kites activities