പത്തനംതിട്ട: എസ്.എസ്.എൽ.സി. കണക്ക് പരീക്ഷക്കിടെ ചോദ്യക്കടലാസ് വാട്സാപ്പ് ഗ്രൂപ്പിൽ പങ്കുവെച്ച ഹൈസ്കൂൾ പ്രഥമാധ്യാപകനെ സസ്പെൻഡ് ചെയ്തു. മുട്ടത്തുകോണം എസ്.എൻ.ഡി.പി. എച്ച്.എസിലെ എസ്.സന്തോഷിനെതിരെയാണ് നടപടി. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഹരിദാസ് സ്കൂളിൽ തെളിവെടുപ്പ് നടത്തിയശേഷമാണ് നടപടി.

തിങ്കളാഴ്ച പത്തരയോടെയാണ് 'ഡി.ഇ.ഒ. ഓഫീസ് പി.ടി.എ.' എന്ന വാട്സാപ്പ് കൂട്ടായ്മയിലേക്ക് പ്രഥമാധ്യാപകൻ ചോദ്യപേപ്പർ പങ്കുവെച്ചത്. ശ്രദ്ധയിൽപ്പെട്ട ഡി.ഇ.ഒ., ഉടൻ വിവരം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർക്ക് കൈമാറി. അബദ്ധത്തിൽ സംഭവിച്ചതെന്നാണ് സന്തോഷ് നൽകിയ വിശദീകരണം. പരീക്ഷക്കിടെ പ്രഥമാധ്യാപകൻ ഒരു വിദ്യാർഥിനിയുടെ ചോദ്യപേപ്പർ ഫോണിൽ പകർത്തുകയായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായതായി അധികൃതർ പറഞ്ഞു.

Content Highlights: SSLC Question paper on WhatsApp, Headmaster got suspended