കൊച്ചി: പൊതു പരീക്ഷകൾക്ക് ആഴ്ചകൾ മാത്രം ശേഷിക്കേ വിദ്യാർഥികൾക്ക് ജാഗ്രതാനിർദേശം. പരീക്ഷയെഴുതുന്നവർ രോഗവ്യാപനത്തിനുള്ള സാഹചര്യങ്ങളിൽനിന്ന് അകന്നുനിൽക്കാൻ നിർദേശം നൽകിയിട്ടുണ്ട്. മാർച്ച് 17-നാണ് പരീക്ഷകൾ ആരംഭിക്കുന്നത്. മാർച്ച് ഒന്നിന് ഹയർസെക്കൻഡറി മോഡൽ പരീക്ഷകൾ തുടങ്ങും.

സ്കൂളിൽ സംശയനിവാരണത്തിനായി എത്തുന്ന കുട്ടികളുടെ എണ്ണം പരിമിതപ്പെടുത്തും. രോഗബാധിതരായാലും ക്വാറന്റീനിലായാലും കുട്ടികൾക്ക് പരീക്ഷയെഴുതുന്നതിന് പ്രത്യേകം സംവിധാനമൊരുക്കും.

കുട്ടികൾ കൂടുതൽ സമയം സ്കൂളുകളിൽ കഴിയുന്ന സാഹചര്യത്തിൽ അധ്യാപകർക്കും കർശനനിർദേശങ്ങൾ നൽകി. പരീക്ഷയെക്കുറിച്ചുള്ള ആശങ്കകളകറ്റാൻ സ്കൂൾ കൗൺസലർമാരുടെ നേതൃത്വത്തിലും സഹായം നൽകും. കൈറ്റ് വിക്ടേഴ്സിലൂടെ സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ് ബെൽ ഡിജിറ്റൽ ക്ളാസുകളുടെ റിവിഷൻ കേൾക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

Content Highlights: SSLC, plus two exams are coming, guidelines to students by Government