തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രമാണിച്ച് പുതുക്കി നിശ്ചയിച്ച എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകൾ ഏപ്രിൽ എട്ടുമുതൽ 30 വരെ നടക്കും. നിയമസഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് പരീക്ഷ മാറ്റിവെക്കാൻ സർക്കാർ ചൊവ്വാഴ്ചയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി തേടിയത്. സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഇത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറി. കമ്മിഷന്റെ മറുപടി വൈകിയതോടെ അടിയന്തര തീരുമാനം വേണമെന്ന് വ്യാഴാഴ്ച മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ കേന്ദ്ര കമ്മിഷനോട് ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് പരീക്ഷ മാറ്റിവെക്കാൻ അനുമതി ലഭിച്ചതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ അറിയിച്ചത്. പുതുക്കിയ പരീക്ഷകളുടെ സമയക്രമം അറിയാം.

എസ്.എസ്.എൽ.സി.

* ഏപ്രിൽ എട്ട്: ഉച്ചയ്ക്ക് 1.40- 3.30: ഒന്നാം ഭാഷ പാർട്ട് ഒന്ന്

* ഏപ്രിൽ ഒന്പത്: ഉച്ചയ്ക്ക് 2.40-4.30: മൂന്നാം ഭാഷ ഹിന്ദി/ജനറൽ നോളജ്

* ഏപ്രിൽ 12: 1.40-4.30: രണ്ടാം ഭാഷ ഇംഗ്ലീഷ്

* ഏപ്രിൽ 15: 9.40-12.30: സോഷ്യൽ സയൻസ്

* ഏപ്രിൽ 19: 9.40-11.30: ഒന്നാംഭാഷ പാർട് രണ്ട്

* ഏപ്രിൽ 21: 9.40-11.30: ഫിസിക്സ്

* ഏപ്രിൽ 23: 9.40-11.30: ബയോളജി

* ഏപ്രിൽ 27: 9.40-12.30: മാത്സ്

* ഏപ്രിൽ 29: 9.40-11.30: കെമിസ്ട്രി

ഹയർസെക്കൻഡറി

* ഏപ്രിൽ എട്ട്: സോഷ്യോളജി/ആന്ത്രപ്പോളജി/ഇലക്ട്രോണിക് സർവീസ് ടെക്നോളജി(ഓൾഡ്)/ഇലക്ട്രോണിക് സിസ്റ്റംസ്

* ഒന്പത്: പാർട് രണ്ട് ലാംഗ്വേജസ്/കംപ്യൂട്ടർ ഇൻഫർമേഷൻ ടെക്നോളജി(ഓൾഡ്)/കംപ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി

* 12: കെമിസ്ട്രി/ഹിസ്റ്ററി/ഇസ്ലാമിക് ഹിസ്റ്ററി ആൻഡ് കൾച്ചർ/ബിസിനസ് സ്റ്റഡീസ്/കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്

* 16: മാത്സ്/പാർട്ട് മൂന്ന് ലാംഗ്വേജസ്/സംസ്കൃതം ശാസ്ത്ര/സൈക്കോളജി.

* 20: ജ്യോഗ്രഫി/മ്യൂസിക്/സോഷ്യൽ വർക്ക്/ജിയോളജി/അക്കൗണ്ടൻസി

* 22: പാർട്ട് ഒന്ന് ഇംഗ്ലീഷ്

* 26: ഹോം സയൻസ്/ഗാന്ധിയൻ സ്റ്റഡീസ്/ഫിലോസഫി/ജേണലിസം/കംപ്യൂട്ടർ സയൻസ്/സ്റ്റാറ്റിസ്റ്റിക്സ്

* 28: ഫിസിക്സ്/ഇക്കണോമിക്സ്

* 30: ബയോളജി/ഇലക്ട്രോണിക്സ്/പൊളിറ്റിക്കൽ സയൻസ്/സംസ്കൃതം സാഹിത്യ/കംപ്യൂട്ടർ ആപ്ലിക്കേഷൻ/ഇംഗ്ലീഷ് ലിറ്ററേച്ചർ

ആർട്ട് വിഷയങ്ങൾ

* ഏപ്രിൽ 8: മെയിൻ * 9: പാർട്ട് രണ്ട് ലാംഗ്വേജസ് * 12: സബ്സിഡിയറി * 16: എയ്സ്തറ്റിക് * 20: സംസ്കൃതം * 22: പാർട്ട് ഒന്ന് ഇംഗ്ലീഷ് * 26: ലിറ്ററേച്ചർ

(പ്രാക്ടിക്കൽ ഇല്ലാത്ത വിഷയങ്ങളുടെ പരീക്ഷ രാവിലെ 9.40 മുതൽ ഉച്ചയ്ക്ക് 12.30 വരെ, പ്രാക്ടിക്കൽ ഇല്ലാത്തവ(ബയോളജിയും മ്യൂസിക്കും ഒഴികെയുള്ളവ): 9.40-12.00, ബയോളജി: 9.40-12.10. മ്യൂസിക്: 9.40-11.30)

വി.എച്ച്.എസ്.ഇ.(9.40 മുതൽ)

* ഏപ്രിൽ 9: വൊക്കേഷണൽ തിയറി * 12: ബിസിനസ് സ്റ്റഡീസ്/ഹിസ്റ്ററി/കെമിസ്ട്രി * 16: മാത്സ് * 20: ജിയോഗ്രഫി/അക്കൗണ്ടൻസി * 22: ഇംഗ്ലീഷ് * 26: ഓൻട്രപ്രണർഷിപ്പ് ഡവലപ്മെന്റ്/ജി.എഫ്.സി. * 28: ഫിസിക്സ്/ഇക്കണോമിക്സ് * 30: ബയോളജി/മാനേജ്മെന്റ്.

Content Highlights: SSLC, Plus two exam resheduled, check new timetable here