തിരുവനന്തപുരം: എസ്.എസ്.എല്‍.സി. വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ വൈകുന്ന സാഹചര്യത്തില്‍ അവ ഡിജിലോക്കറില്‍ ലഭ്യമാക്കി. ഇ-രേഖകളായി സൂക്ഷിക്കാവുന്ന ഡിജിലോക്കറില്‍ ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ആധികാരിക രേഖയായി ഉപയോഗിക്കാം. https://digilocker.gov.in എന്ന വൈബ്സൈറ്റില്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കും.
ഈ വെബ്സൈറ്റിലെ സൈന്‍ അപ് ലിങ്ക് വഴി ആദ്യം മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ചെയ്യണം. മൊബൈലില്‍ ലഭിക്കുന്ന ഒ.ടി.പി. ഉപയോഗിച്ച് പുതിയ യൂസര്‍ നെയിമും പാസ്വേഡും സൃഷ്ടിക്കാം. അതിനുശേഷം ആധാര്‍നമ്പര്‍ ലിങ്ക് ചെയ്യണം. എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ലോഗിന്‍ചെയ്തശേഷം ഗെറ്റ് മോര്‍ നൗ എന്ന ബട്ടണ്‍ ക്ലിക് ചെയ്യണം.
എജ്യുക്കേഷന്‍ എന്ന സെക്ഷനില്‍നിന്ന് ക്ലാസ് പത്ത് സ്‌കൂള്‍ ലീവിങ് സര്‍ട്ടിഫിക്കറ്റ് തിരഞ്ഞെടുത്ത് രജിസ്റ്റര്‍ നമ്പറും വര്‍ഷവും കൊടുത്താല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കും.
Content Highlights: SSLC certificate in now available at digilocker