തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ ഓപ്പണ്‍ സര്‍വകലാശാലയായ ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയ്ക്ക് യു.ജി.സി.യുടെ അംഗീകാരം. യു.ജി.സി. അംഗീകരിച്ച വിവിധ ബിരുദങ്ങള്‍ നല്‍കാനുളള അംഗീകാരവും ലഭിച്ചിട്ടുണ്ട്. 

നിയമസഭ പാസാക്കിയ സര്‍വകലാശാലാ ബില്ലിന് ഗവര്‍ണര്‍ കഴിഞ്ഞദിവസം അംഗീകാരം നല്‍കിയിരുന്നു.

യു.ജി.സി. അംഗീകാരം ലഭിച്ചതോടെ രാജ്യത്തെ മറ്റ് അംഗീകൃത സര്‍വകലാശാലകളുടെ പട്ടികയില്‍ ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയ്ക്കും ഇടംനേടാനായതായും സര്‍വകലാശാലാ രജിസ്ട്രാര്‍ ഡോ. പി.എന്‍. ദിലീപ് പറഞ്ഞു.

Content Highlights: Sree Narayana Guru National open University got affiliation from UGC