മേഘാലയ നോർത്ത് ഈസ്റ്റേൺ സ്പേസ് ആപ്ലിക്കേഷൻസ് സെൻറർ (നെസാക്) നടത്തുന്ന ജെ.ആർ.എഫ്. എലിജിബിലിറ്റി ടെസ്റ്റ് (എന്‍ - ജെറ്റ്‌) 2021-ന് അപേക്ഷിക്കാം. ബഹിരാകാശവകുപ്പിന്റെയും നോർത്ത് ഈസ്റ്റേൺ കൗൺസിലിന്റെയും സംയുക്തസംരംഭമാണ് സെൻറർ.

റിമോട്ട് സെൻസിങ് (ആർ.എസ്.), ജിയോഗ്രഫിക് ഇൻഫർമേഷൻ സിസ്റ്റം (ജി.ഐ.എസ്.), അറ്റ്മോസ്‌ഫറിക് സയൻസ് തുടങ്ങിയ മേഖലകളിലെ ഗവേഷണങ്ങൾക്കായുള്ള ജൂനിയർ/സീനിയർ റിസർച്ച് ഫെലോഷിപ്പ് സ്ഥാനങ്ങൾക്ക് അപേക്ഷിക്കാനുള്ള പരീക്ഷയാണ് എന്‍ - ജെറ്റ്‌

നെറ്റ്/ഗേറ്റ് തുടങ്ങിയ യോഗ്യതയുള്ളവർക്ക് അവയുടെ അടിസ്ഥാനത്തിൽ ജെ. ആർ.എഫ്./എസ്.ആർ.എഫ്. സ്ഥാനങ്ങൾക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്. ഈ യോഗ്യതയില്ലാത്തവരെ ഉദ്ദേശിച്ചാണ് എന്‍ - ജെറ്റ്‌ ആർ.എസ്. ആൻഡ് ജി.ഐ.എസ്., അറ്റ്മോസ്‌ഫറിക് സയൻസ് എന്നീ രണ്ടു മേഖലകളിലെ എന്‍ - ജെറ്റ്‌ ഗുവാഹാട്ടി, ഷില്ലോങ് കേന്ദ്രങ്ങളിൽ ഓഫ് ലൈൻ രീതിയിൽ നടത്തും. പരീക്ഷാതീയതി പ്രഖ്യാപിച്ചിട്ടില്ല. അപേക്ഷ ww.nesac.gov.in വഴി നവംബർ 25 വരെ നൽകാം.

Content Highlights: Space Applications Center J.R.F. Eligibility Test