ഹയര്‍ സെക്കണ്ടറി/ വി.എച്ച്എസ്ഇ, നോണ്‍ - വൊക്കേഷണല്‍ അധ്യാപക നിയമനത്തിനുള്ള യോഗ്യതപരീക്ഷ സെറ്റിന് ഒക്ടോബര്‍ 30 വരെ അപേക്ഷിക്കാം. ജനുവരി 9 നാണ് പരീക്ഷ.

50 ശതമാനം മാര്‍ക്കോട് കൂടിയ പിജിയും ബി.എഡുമാണ് അടിസ്ഥാന യോഗ്യത. തിരഞ്ഞെടുക്കപ്പെട്ട ചില വിഷയങ്ങള്‍ക്ക് ബിഎഡ് ആവശ്യമില്ല.

ഒന്നാം പേപ്പര്‍ പൊതുപരീക്ഷയും രണ്ടാമത്തെ പേപ്പറില്‍ ബന്ധപ്പെട്ട വിഷയവുമായിരിക്കും.

 

Content Highlights: SET application 2021