ഗുജറാത്തിലെ സ്വാശ്രയ ആയുര്‍വേദ, ഹോമിയോപ്പതി മെഡിക്കല്‍ കോളേജുകളിലെ ബി.എ.എം.എസ്., ബി.എച്ച്.എം.എസ്., പ്രോഗ്രാമുകളില്‍ അഖിലേന്ത്യാതലത്തില്‍ നികത്തുന്ന 15 ശതമാനം ഓള്‍ ഇന്ത്യ ക്വാട്ട സീറ്റ് പ്രവേശനത്തിന് അപേക്ഷിക്കാം.

അഡ്മിഷന്‍ കമ്മിറ്റി ഫോര്‍ പ്രൊഫഷണല്‍ അണ്ടര്‍ ഗ്രാജ്വേറ്റ് മെഡിക്കല്‍ എജ്യുക്കേഷണല്‍ കോഴ്‌സാണ് അപേക്ഷ വിളിച്ചിരിക്കുന്നത്.

ഏതുസംസ്ഥാനത്തും കേന്ദ്രഭരണപ്രദേശത്തും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. നീറ്റ് യു.ജി.2021 യോഗ്യത നേടിയിരിക്കണം. ഓണ്‍ലൈന്‍ അപേക്ഷ നല്‍കുന്നതിനായി ആദ്യം ഒരു 'പിന്‍' വാങ്ങണം. www.medadmgujarat.org എന്ന സൈറ്റില്‍ 200 രൂപ അടച്ച് നവംബര്‍ 28ന് വൈകീട്ട് നാലുവരെ 'പിന്‍' വാങ്ങാം. രജിസ്‌ട്രേഷന്‍ 28ന് വൈകീട്ട് ആറുവരെ നടത്താം.

Content Highlights: Self-financed BAMS and BHMS in Gujarat