സ്കോൾ കേരളയുടെ 2020-22 ബാച്ചിലേക്കുള്ള ഒന്നാംവർഷ ഹയർ സെക്കൻഡറി കോഴ്സുകൾക്കും വി.എച്ച്.എസ്.ഇ. അഡീഷണൽ മാത്തമാറ്റിക്സ് കോഴ്സിനും മാർച്ച് 20 വരെ രജിസ്റ്റർ ചെയ്യാം.

ഒന്നാംവർഷ ഹയർസെക്കൻഡറി കോഴ്സുകൾക്ക് പ്രവേശനത്തിന് നിർദിഷ്ട രേഖകൾസഹിതം സ്കോൾ-കേരളയുടെ ബന്ധപ്പെട്ട ജില്ലാ ഓഫീസിൽ ഹാജരായി രജിസ്ട്രേഷൻ നടത്തണം.

വി.എച്ച്.എസ്.ഇ. അഡീഷണൽ മാത്തമാറ്റിക്സ് കോഴ്സ് പ്രവേശനത്തിന് www.scolekerala.org യിൽ രജിസ്റ്റർ ചെയ്ത് രണ്ടുദിവസത്തിനകം നിർദിഷ്ടരേഖകൾ സഹിതം അപേക്ഷ അതത് സ്കൂൾപ്രിൻസിപ്പൽ മുഖേന നേരിട്ടോ തപാൽമാർഗമോ സ്കോൾ-കേരളയുടെ സംസ്ഥാന ഓഫീസിൽ എത്തിക്കണം.

വിവരങ്ങൾക്ക്: 0471-2342950 എന്ന നമ്പറിലോ അതത് ജില്ലാ ഓഫീസുകളുമായോ ബന്ധപ്പെടാം.

Content Highlights: Scolekerala students can register for Higher secondary, VHSE