സ്‌കോള്‍കേരള ഹയര്‍ സെക്കന്‍ഡറി കോഴ്‌സുകളുടെ ഒന്നാംവര്‍ഷ പ്രവേശനത്തിന് 60 രൂപ പിഴയോടെ ഫീസടച്ച് ജനുവരി 10 വരെ രജിസ്റ്റര്‍ചെയ്യാം.

ഇതിനകം രജിസ്റ്റര്‍ചെയ്ത വിദ്യാര്‍ഥികള്‍ അപേക്ഷാഫോറവും നിര്‍ദിഷ്ടരേഖകളും ബന്ധപ്പെട്ട ജില്ലാ കേന്ദ്രങ്ങളില്‍ നേരിട്ടോ സംസ്ഥാന ഓഫീസില്‍ സ്പീഡ്/രജിസ്റ്റേര്‍ഡ് തപാല്‍ മാര്‍ഗമോ എത്തിക്കണം. വിശദാംശങ്ങള്‍ക്ക്: www.scolekerala.org.

  • പൊതുവിദ്യാഭ്യാസ വകുപ്പിനുകീഴിലെ സ്‌കോള്‍ കേരള മുഖേന തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കഡറി സ്‌കൂളുകളില്‍ നടത്തിവരുന്ന ഡി. സി.എ. കോഴ്‌സിന്റെ ഏഴാം ബാച്ച് പ്രവേശനത്തീയതി ജനുവരി ഏഴുവരെ പിഴയില്ലാതെയും 60 രൂപ പിഴയോടെ 15 വരെയും നീട്ടി.

      ഫീസ് ഒടുക്കി www.scolekerala.org എന്ന വെബ് സൈറ്റ് മുഖേന ഓണ്‍ലൈനായി രജിസ്റ്റര്‍ചെയ്യാം.             വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.