ന്യൂഡല്‍ഹി: സെപ്റ്റംബര്‍ 21 മുതല്‍ സ്‌കൂളുകള്‍ ഭാഗികമായി തുറക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങളുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഒമ്പതു മുതല്‍ പന്ത്രണ്ടാം ക്ലാസുവരെയുള്ള കുട്ടികള്‍ക്ക് വേണമെങ്കില്‍ സ്‌കൂളിലെത്തി അധ്യാപകരില്‍നിന്ന് മാര്‍ഗനിര്‍ദേശം തേടാമെന്ന് അണ്‍ലോക് അഞ്ച് നിര്‍ദേശങ്ങളില്‍ പറഞ്ഞിരുന്നു. കുട്ടികളെ പ്രവേശിപ്പിക്കുകയാണെങ്കില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളാണ് ആരോഗ്യമന്ത്രാലയം പുറപ്പെടുവിച്ചത്.

കുട്ടികളെ വിളിച്ചുവരുത്താനാവില്ല. താത്പര്യമുള്ള കുട്ടികള്‍ക്ക് രക്ഷിതാവിന്റെ രേഖാമൂലമുള്ള അനുമതിയോടെ സ്‌കൂളില്‍ പോകാം. നോട്ട്ബുക്ക്, പേന, വെള്ളക്കുപ്പി തുടങ്ങിയവ വിദ്യാര്‍ഥികള്‍ക്കിടയില്‍ പങ്കിടുന്നത് അനുവദിക്കാതിരിക്കുക, കായിക പരിപാടികള്‍ നിരോധിക്കുക, അധ്യാപകരും കുട്ടികളും തമ്മില്‍ തുറസ്സായ സ്ഥലങ്ങളില്‍ സംവദിക്കുക, 50 ശതമാനം ജീവനക്കാര്‍ മാത്രം ഹാജരാകുക തുടങ്ങിയ നിര്‍ദേശങ്ങളാണ് മന്ത്രാലയം മുന്നോട്ടുവെക്കുന്നത്.

 

Content Highlights: Schools To Reopen From September 21 For Classes 9 To 12; Health Ministry Issues Guidelines