ന്യൂഡല്‍ഹി: അടുത്ത അധ്യയന വര്‍ഷം (2020-21) സ്‌കൂള്‍ സിലബസ് വെട്ടിക്കുറയ്ക്കുമെന്ന് കേന്ദ്ര മാനവവിഭവശേഷി വികസനവകുപ്പുമന്ത്രി രമേഷ് പൊഖ്രിയാല്‍. ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ അധ്യയന പ്രവര്‍ത്തനങ്ങള്‍ വൈകി ആരംഭിക്കേണ്ട സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനമെന്ന് മന്ത്രി വിദ്യാര്‍ഥികളുമായുള്ള ലൈവ് വെബിനാറില്‍ വ്യക്തമാക്കി.

നിലവില്‍ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍വഴി പഠനത്തില്‍ ഏര്‍പ്പെടാമെന്ന് മന്ത്രി പറഞ്ഞു. നിലവിലെ വിഷമകരമായ സാഹചര്യത്തില്‍ കുട്ടികള്‍ക്കുമേല്‍ രക്ഷിതാക്കള്‍ അമിത സമ്മര്‍ദം ചെലുത്തരുതെന്നും മന്ത്രി നിര്‍ദേശിച്ചു. 

വെബിനാറില്‍ ജെ.ഇ.ഇ മെയിന്‍, നീറ്റ് പരീക്ഷകളുടെ തീയതിപ്രഖ്യാപിച്ചു. ജൂലായിലാണ് രണ്ടു പരീക്ഷയും നടത്തുക. നിവലിലെ സാഹചര്യത്തില്‍  പുതിയ അധ്യയന വര്‍ഷം സെപ്റ്റംബറില്‍ ആരംഭിക്കാനും സെമസ്റ്റര്‍ പരീക്ഷകള്‍ ജൂലായില്‍ നടത്താനും മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്.

Content Highlights: School syllabus reduced for next academic session