ന്യൂഡൽഹി: രാജ്യത്തെ 33 സൈനിക് സ്കൂളുകളിലെ പ്രവേശനത്തിനായി നടത്തിയ ആൾ ഇന്ത്യ സൈനിക് സ്കൂൾ എൻട്രൻസ് എക്സാമിന്റെ (എ.ഐ.എസ്.എസ്.ഇ.ഇ) ഫലം പ്രഖ്യാപിച്ച് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ). പരീക്ഷയെഴുതിയ വിദ്യാർഥികൾക്ക് aissee.nta.nic.in എന്ന വെബ്സൈറ്റ് വഴി ഫലം പരിശോധിക്കാം. പ്രവേശനത്തിന് യോഗ്യത നേടിയ കുട്ടികളുടെ സ്കൂൾതല, ക്ലാസ്സ് തല, കാറ്റഗറി തല ലിസ്റ്റ് എൻ.ടി.എ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.

ആറ്, ഒൻപത് ക്ലാസ്സുകളിലെ പ്രവേശനത്തിനായുള്ള പരീക്ഷ ഫെബ്രുവരി ഏഴിനാണ് നടന്നത്. രാജ്യത്തെ 381 കേന്ദ്രങ്ങളിൽ വെച്ച് നടത്തിയ പരീക്ഷയുടെ അന്തിമ ഉത്തരസൂചിക മാർച്ച് 12-നാണ് എൻ.ടി.എ പ്രസിദ്ധീകരിച്ചത്. പരീക്ഷയ്ക്ക് യോഗ്യരായ വിദ്യാർഥികൾ സൈനിക് സ്കൂളിൽ നിന്ന് അറിയിപ്പ് ഉണ്ടാകുന്ന മുറയ്ക്ക് യോഗ്യത തെളിയിക്കുന്ന രേഖകൾ, സത്യപ്രസ്താവന എന്നിവയുമായി നിർദ്ദിഷ്ട കേന്ദ്രത്തിൽ വെരിഫിക്കേഷന് എത്തണം.

രാജ്യത്തെ എല്ലാ സൈനിക് സ്കൂളുകളിലും പെൺകുട്ടികൾക്ക് പ്രവേശനം നൽകാനുള്ള കേന്ദ്രം തീരുമാനം വന്നതിന് ശേഷമുള്ള ആദ്യപ്രവേശന പരീക്ഷയാണ് ഇത്തവണ നടന്നത്.

Content Highlights: Sainik School Entrance Exam result published by NTA, AISSEE