തമിഴ്നാട്ടിലെ പ്രൈവറ്റ് പ്രൊഫഷണൽ കോളേജസ് അസോസിയേഷൻ-ഹെൽത്ത് സയൻസസ്, സ്വാശ്രയ പാരാമെഡിക്കൽ കോളേജുകളിലെ നഴ്സിങ്, പാരാമെഡിക്കൽ ബിരുദ പ്രോഗ്രാമുകളിലെ മാനേജ്മെന്റ് ക്വാട്ട പ്രവേശനത്തിന് അപേക്ഷിക്കാം.

ബി.ഫാർമസി, ബി.എസ്‌സി. നഴ്സിങ്, ബാച്ചിലർ ഓഫ്‌ ഫിസിയോതെറാപ്പി (ബി.പി.ടി.), ബാച്ചിലർ ഓഫ് ഓക്യുപ്പേഷണൽ തെറാപ്പി (ബി.ഒ.ടി.) എന്നീ പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം. വിശദമായ യോഗ്യതാ വ്യവസ്ഥ www.tnppcahs.org -ലെ പ്രോസ്പെക്ടസിൽ ലഭിക്കും. അപേക്ഷ ഓൺലൈനായി നവംബർ 23 വരെ നൽകാം. തമിഴ്നാടിനു പുറത്തുള്ളവർക്കും അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷയുടെ പ്രിൻറ് ഔട്ടും അനുബന്ധ രേഖകളും 25-നകം അസോസിയേഷൻ സെക്രട്ടറിക്കു ലഭിക്കണം. ഒരു പകർപ്പ് ‘കമ്മിറ്റി ടു റെഗുലേറ്റ്-മോണിറ്റർ ദി അഡ്മിഷൻസ്’ ചെയർമാനും നവംബർ 25-നകം ലഭിക്കണം.

ഫീസ്: ബി.ഫാം- 43,000 രൂപ, ബി.എസ്‌സി. നഴ്സിങ്- 45,000 രൂപ, ബി.പി.ടി./ബി.ഒ.ടി.- 33,000 രൂപ.

Content Highlights: Research at NIT Warangal