webinarകോവിഡിന്റെ അടച്ചുപൂട്ടലിന് ശേഷം സ്‌കൂളുകള്‍ തുറക്കാന്‍ പോകുന്നു. കോവിഡ് നമ്മുടെ അധ്യയന ശീലത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തി. കോവിഡാനന്തര അധ്യയനം ഇനി എങ്ങനെയാവും? അധ്യാപകര്‍ എങ്ങിനെ സ്വയം സജ്ജരാകണം, തയ്യാറെടുക്കണം? മാതൃഭൂമി ഡോട്ട്‌ കോം സംഘടിപ്പിക്കുന്ന സൗജന്യ വെബിനാര്‍, അധ്യാപക ദിനമായ ഞായറാഴ്ച രാവിലെ 11.30 ന്. 

കൈറ്റ് ഡയറക്ടര്‍ അന്‍വര്‍ സാദത്ത് പങ്കെടുക്കും. മാതൃഭൂമി ഓണ്‍ലൈന്‍ കണ്‍സള്‍ട്ടന്റ് സുനില്‍ പ്രഭാകര്‍ ക്ലാസുകള്‍ നയിക്കും. വെബിനാര്‍ www.mathrubhumi.com ലും www.facebook.com/mathrubhumidotcom ലും തത്സമയം കാണാം.