ന്യൂഡല്‍ഹി: ദേശീയ വിദ്യാഭ്യാസ നയത്തിന്റെ നടപ്പിലാക്കുന്നത് സംബന്ധിച്ച് സി.ബി.എസ്.ഇ അഫിലിയേറ്റഡ് സ്‌കൂളുകളുമായി ചര്‍ച്ച നടത്താന്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേശ് പൊഖ്രിയാല്‍. ജനുവരി 28-ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് യുട്യൂബ് ലൈവിലൂടെയാകും സ്‌കൂള്‍ തലവന്മാരുമായി മന്ത്രിയുടെ കൂടിക്കാഴ്ച.
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഫലവത്തായ നടത്തിപ്പിന് രാജ്യത്തെ 1,000-ലേറെ സി.ബി.എസ്.ഇ സ്‌കൂള്‍ തലവന്മാരുമായി മന്ത്രി ചര്‍ച്ച നടത്തുമെന്ന് സി.ബി.എസ്.ഇ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ അറിയിച്ചു. വിദ്യാഭ്യാസ നയത്തിന്റെ ചുവടുപിടിച്ച് 2021-22 അധ്യായന വര്‍ഷത്തില്‍ സി.ബി.എസ്.ഇ കരിക്കുലത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ വരുത്താനാകുമെന്നും കൂടിക്കാഴ്ചയില്‍ മന്ത്രി ചര്‍ച്ച ചെയ്യും.
#NewEducationPolicy2020 #Students #CBSEforstudents
— CBSE HQ (@cbseindia29) January 27, 2021
Join me live at https://t.co/Fji5j2ehrV pic.twitter.com/Pbnz2P3HRJ
2020-21 അധ്യായന വര്‍ഷത്തെ പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകള്‍ക്കാണ് നിലവില്‍ വിദ്യാര്‍ഥികളും അധ്യാപകരും പ്രാധാന്യം കൊടുക്കുന്നത്. മേയ് നാല് മുതല്‍ ജൂണ്‍ പത്ത് വരെയാണ് ഇത്തവണത്തെ വാര്‍ഷിക പരീക്ഷകള്‍. വിശദമായ ഡേറ്റ് ഷീറ്റ് പ്രസിദ്ധീകരിക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നെങ്കിലും അത് സംബന്ധിക്കുന്ന യാതൊരറിയിപ്പും ഇതുവരെ സി.ബി.എസ്.ഇയുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ല.
Content Highlights: Ramesh Pokhriyal To Interact With CBSE School Heads Tomorrow, change in school curriculum