തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഇന്റര്‍നെറ്റ് റേഡിയോ ആയ 'റേഡിയോ കേരള', യുപി - ഹൈസ്‌ക്കൂള്‍ ക്ലാസുകളിലെ പാഠഭാഗങ്ങള്‍ ആസ്പദമാക്കിയുള്ള പ്രത്യേക പരിപാടി തുടങ്ങുന്നു. കോവിഡ് സാഹചര്യത്തില്‍ പഠനം ഓണ്‍ലൈനിലേക്ക് മാറാന്‍ നിര്‍ബന്ധിതമായതിനാല്‍ അഞ്ചു മുതല്‍ 10 വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിന് സഹായകമാവുന്ന രീതിയിലാണ് റേഡിയോ കേരള 'പാഠം' എന്ന പേരില്‍ പ്രതിദിന പരിപാടി പ്രക്ഷേപണം ചെയ്ത് തുടങ്ങുന്നത്. 

ജൂലായ് 19 തിങ്കളാഴ്ച്ച മുതല്‍  www.radio.kerala.gov.in എന്ന വെബ്സൈറ്റ് വഴിയും, റേഡിയോ കേരള ആപ് (Google play) വഴിയും പരിപാടി കേള്‍ക്കാവുന്നതാണ്. പാഠത്തിന്റെ സമയവും മറ്റ് വിവരങ്ങളും റേഡിയോയിലൂടെയും ഫെയ്സ്ബുക്ക് അക്കൗണ്ട് (www.facebook.com/prdradiokerala) വഴിയും അറിയാം. 

പരിപാടി പ്രക്ഷേപണം ചെയ്യുന്ന സമയം - (തിങ്കള്‍ മുതല്‍ വെള്ളിവരെ). 

ക്ലാസ് 5,6  - പ്രക്ഷേപണ സമയം ഉച്ചയ്ക്ക് 1:05  -  പുന:പ്രക്ഷേപണം വൈകിട്ട് 6
ക്ലാസ് 7 - പ്രക്ഷേപണ സമയം ഉച്ചയ്ക്ക് 2:05   - പുന:പ്രക്ഷേപണം വൈകിട്ട് 7 
ക്ലാസ് 8  - പ്രക്ഷേപണ സമയം ഉച്ചയ്ക്ക് 3:05  -  പുന:പ്രക്ഷേപണം രാത്രി 8 
ക്ലാസ് 9 - പ്രക്ഷേപണ സമയം വൈകിട്ട് 4:05  - പുന:പ്രക്ഷേപണം രാത്രി 9 
ക്ലാസ് 10 - പ്രക്ഷേപണ സമയം വൈകിട്ട് 5:05  - പുന:പ്രക്ഷേപണം രാത്രി 10

content higlights: radio kerala online class