തിരുവനന്തപുരം: ബിവറേജസ് കോര്‍പ്പറേഷനിലും മുനിസിപ്പല്‍ കോമണ്‍ സര്‍വീസിലും എല്‍.ഡി. ക്ലാര്‍ക്ക്, ഹൈസ്‌കൂള്‍ അധ്യാപകര്‍ (ഹിന്ദി), കെ.എസ്.ഇ.ബി.യില്‍ സബ് എന്‍ജിനിയര്‍ (ഇലക്ട്രിക്കല്‍) തുടങ്ങി 32 തസ്തികകളില്‍ പുതിയ വിജ്ഞാപനത്തിന് പി.എസ്.സി. യോഗം അനുമതി നല്‍കി.

നവംബര്‍ 30ന്റെ ഗസറ്റില്‍ പ്രസിദ്ധീകരിക്കും. ജനുവരി അഞ്ചുവരെ അപേക്ഷിക്കാം. ആരോഗ്യവകുപ്പില്‍ ജില്ലാ ഡെപ്യൂട്ടി എജ്യുക്കേഷന്‍ മീഡിയ ഓഫീസര്‍, ടൗണ്‍ പ്ലാനിങ്ങില്‍ അസിസ്റ്റന്റ് ടൗണ്‍ പ്ലാനര്‍, ജലസേചനവകുപ്പില്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍ (മെക്കാനിക്കല്‍), സര്‍വകലാശാലകളില്‍ പമ്പ് ഓപ്പറേറ്റര്‍ തുടങ്ങിയവയ്ക്കും പുതിയ വിജ്ഞാപനമുണ്ടാകും.

പോലീസ്, എക്‌സൈസ്, ഫയര്‍ഫോഴ്‌സ് തുടങ്ങിയ യൂണിഫോം സേനകളിലേക്കുള്ള മുഖ്യപരീക്ഷയുടെ അര്‍ഹതാ പട്ടിക ഉടന്‍ പ്രസിദ്ധീകരിക്കാന്‍ നിര്‍ദേശം നല്‍കി. പ്ലസ്ടുതല പ്രാഥമിക പരീക്ഷയുടെ മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് അര്‍ഹതാ പട്ടിക തയ്യാറാക്കുന്നത്. മുഖ്യപരീക്ഷയ്ക്കും കായികക്ഷമതാ പരീക്ഷയ്ക്കും ശേഷം റാങ്ക്പട്ടിക പ്രസിദ്ധീകരിക്കും.

Content Highlights:  Bevco LDC Notification