കോഴിക്കോട്: മാതൃഭൂമി ഡോട്ട് കോമിന്റെ പ്രൊഫഷണല്‍ കോഴ്‌സ് ഗൈഡന്‍സ് സെമിനാര്‍ ആസ്‌ക് എക്‌സ്‌പേര്‍ട്ടിന് തുടക്കമായി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ ഓണ്‍ലൈനായാണ് സെമിനാര്‍ സംഘടിപ്പിച്ചിരിക്കുന്നത്. മാതൃഭൂമിയുടെ ഫെയ്‌സ്ബുക്ക് പേജായ facebook.com/mathrubhumi.com വഴി ലൈവ് വെബിനാര്‍ കാണാം.

പ്രവേശനപരീക്ഷ ജോയന്റ് കമ്മിഷണര്‍ ആര്‍. സുരേഷ് കുമാര്‍ സെമിനാര്‍ ഉദ്ഘാടനംചെയ്തു. നിലവിലെ പ്രത്യേക സാഹചര്യത്തില്‍ കരിയര്‍ ഗൈഡന്‍സിനായി ഇത്തരം സെമിനാറുകള്‍ക്ക് പ്രാധാന്യം കൂടുതലാണെന്ന് അദ്ദേഹം പറഞ്ഞു. മാതൃഭൂമി സബ്-എഡിറ്റര്‍ അജീഷ് പ്രഭാകരന്‍ അതിഥികള്‍ക്ക് സ്വാഗതം പറഞ്ഞു. 

നീറ്റ് അടിസ്ഥാനമാക്കി കേരളത്തിലെ മെഡിക്കല്‍പ്രവേശനം സംബന്ധിച്ച് പ്രവേശനപരീക്ഷാ മുന്‍ ജോയന്റ് കമ്മിഷണര്‍ ഡോ. എസ്. സന്തോഷാണ് ഇന്ന് ക്ലാസെടുക്കുന്നത്. കേരള എന്‍ട്രന്‍സുമായി ബന്ധപ്പെട്ട പ്രവേശന നടപടികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ബുധനാഴ്ച വിശദീകരിക്കും. സെപ്റ്റംബര്‍ 25 വരെയാണ് സെമിനാര്‍.

Content Highlights: Professional Course Guidance Seminar Mathrubhumi Ask Expert Commenced