കൊല്ലം : ഹയര്‍ സെക്കന്‍ഡറി പരീക്ഷയോടനുബന്ധിച്ച് വിദ്യാര്‍ഥികള്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും മാനസികപിന്തുണ നല്‍കുന്നതിന് 'വീ ഹെല്‍പ്പ്' എന്ന പേരില്‍ കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസെന്റ് കൗണ്‍സിലിങ് സെല്‍ സഹായകേന്ദ്രം തുടങ്ങും. അഞ്ചുമുതല്‍ പരീക്ഷ അവസാനിക്കുന്നതുവരെ ഇതുതുടരും.

സംസ്ഥാനമൊട്ടാകെയുള്ള വിദ്യാര്‍ഥികള്‍ക്ക് സഹായം നല്‍കുന്നതിനായി ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റില്‍ ടോള്‍ ഫ്രീ ഫോണ്‍ സംവിധാനവും ഏര്‍പ്പെടുത്തിട്ടുണ്ട് . കുട്ടികള്‍ക്ക് സൗജന്യമായി 1800 425 2585 എന്ന നമ്പരില്‍ വിളിക്കാവുന്നതാണ്

കുട്ടികളുടെ പരീക്ഷ സംബന്ധമായ സമ്മര്‍ദങ്ങള്‍ ലഘൂകരിക്കുന്നതിന് അതത് സ്‌കൂളുകളിലെ കരിയര്‍ ഗൈഡുകളും സൗഹൃദ കോ-ഓര്‍ഡിനേറ്റര്‍മാരും ശ്രദ്ധിക്കണമെന്ന് ഹയര്‍ സെക്കന്‍ഡറി അധികൃതര്‍ നിര്‍ദ്ദേശിച്ചു.

സമ്മര്‍ദ്ദങ്ങള്‍ അനുഭവിക്കുന്ന കുട്ടികള്‍ക്ക് ആവശ്യമായ കൗണ്‍സലിങ് നല്‍കണം. കുട്ടികള്‍ക്ക് ഏത് അവസരത്തിലും ഈ അധ്യാപകരെ ബന്ധപ്പെടുന്നതിനായി ഇവരുടെ ഫോണ്‍ നമ്പരുകള്‍ ലഭ്യമാക്കണം.

പരീക്ഷയെ ഭയക്കേണ്ടതില്ല എന്ന പേരില്‍ നിശ്ചിത മാതൃകയിലെ അറിയിപ്പ് എല്ലാ സ്‌കൂളുകളിലെയും നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കണം.