ന്യൂഡൽഹി: ജീവനക്കാർക്കും അധ്യാപകർക്കും കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ പോണ്ടിച്ചേരി യൂണിവേഴ്സിറ്റി അടച്ചു. ഏപ്രിൽ 27 വരെയാണ് യൂണിവേഴ്സിറ്റി അടച്ചത്.

അധ്യാപകരെക്കൂടാതെ ചില വിദ്യാർഥികൾക്കും രോഗബാധ സ്ഥിരീകരിച്ചതായി യൂണിവേഴ്സിറ്റി രജിസ്ട്രാർ പത്രക്കുറിപ്പിൽ വ്യക്തമാക്കി.

രോഗബാധ തടയുന്നതിനും അണുനശീകരണത്തിനുമായാണ് നിലവിൽ സർവകലാശാല അടച്ചിട്ടിരിക്കുന്നത്. ഹോസ്റ്റലിൽ താമസിക്കുന്ന എല്ലാ വിദ്യാർഥികളോടും മുറിയൊഴിയാനും സർവകലാശാല അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.

Content Highlights: Pondicherry University closed because of covid-19 outbreak