സംസ്ഥാനത്തെ വിവിധ ഗവ./എയിഡഡ് പോളിടെക്‌നിക് കോളേജുകളില്‍ സ്‌പോട്ട് അഡ്മിഷനുശേഷവും നിലനില്‍ക്കുന്ന ഒഴിവുകളിലേക്ക് സ്ഥാപനാടിസ്ഥാനത്തില്‍ പുതിയ അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന സ്ഥാപനങ്ങളുടെ വിവരങ്ങള്‍ www.polyadmission.org യില്‍ ലഭിക്കും.

പുതുതായി അപേക്ഷ സമര്‍പ്പിക്കാന്‍ താത്പര്യമുള്ളവര്‍ നവംബര്‍ 24, 25, 26 തീയതികളില്‍ ഏതെങ്കിലും ദിവസം രാവിലെ 10ന് മുന്‍പായി അതതു സ്ഥാപനങ്ങളില്‍ ഹാജരാകണം. ഹാജരാകുന്ന അപേക്ഷകരുടെ റാങ്കിന്റെ ക്രമത്തിലായിരിക്കും പ്രവേശനം. ഓരോ ദിവസവും ഹാജരാകുന്ന അപേക്ഷകര്‍ക്ക് പ്രവേശനം നല്‍കിയതിനുശേഷവും നിലനില്‍ക്കുന്ന ഒഴിവുകള്‍ മാത്രമേ തൊട്ടടുത്ത ദിവസം പരിഗണിക്കൂ. പുതുതായി അപേക്ഷ നല്‍കുന്നവര്‍ അപേക്ഷാഫീസ് (എസ്.സി./എസ്.ടി. വിഭാഗത്തില്‍പ്പെടുന്നവര്‍ 75 രൂപയും മറ്റുള്ളവര്‍ 150 രൂപയും) ബന്ധപ്പെട്ട സ്ഥാപനത്തിലെത്തി ഓണ്‍ലൈനായി അടയ്ക്കണം.

പുതിയ അപേക്ഷകരോടൊപ്പം നിലവിലെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കും പങ്കെടുക്കാം. പ്രവേശനം ലഭിക്കുന്നവര്‍  പ്രോസ്‌പെക്ട്‌സില്‍ സൂചിപ്പിച്ചിട്ടുള്ള ഫീസ് അടയ്ക്കണം. എല്ലാ സര്‍ട്ടിഫിക്കറ്റുകളും ഹാജരാക്കണം. ടി.സി. ഒഴികെയുള്ള സര്‍ട്ടിഫിക്കറ്റുകള്‍ക്ക് സമയം അനുവദിക്കില്ല.

Content Highlights: Polytechnic Diploma  Admissions