തിരുവനന്തപുരം: സർക്കാർ, സർക്കാർ എയ്ഡഡ്, ഐ.എച്ച്.ആർ.ഡി., കേപ്പ്, സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലേക്ക്‌ ഡിപ്ലോമ പ്രവേശനത്തിനുള്ള മൂന്നാം അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഇതനുസരിച്ച് അഡ്മിഷൻ ലഭിച്ചവർ അലോട്ട്‌മെന്റ് ലഭിച്ച സ്ഥാപനങ്ങളിൽ മുഴുവൻ ഫീസടച്ച് പ്രവേശനം നേടണം. നേരത്തെ ഉയർന്ന ഓപ്ഷനായി രജിസ്റ്റർ ചെയ്തവരും ഈ ലിസ്റ്റ് പ്രകാരം അലോട്ട്‌മെന്റ് ലഭിച്ച സ്ഥാപനങ്ങളിൽ പ്രവേശനം നേടണം. മൂന്നാമത്തെ അലോട്ട്‌മെന്റ് പ്രകാരം പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ 28-ന് വൈകീട്ട് നാലുമണിക്കു മുമ്പ് അഡ്മിഷൻ എടുക്കണം.