പ്ലസ് വണ്‍ രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിന് ബുധനാഴ്ച്ച മുതല്‍ അപേക്ഷിക്കാം.  നവംബര്‍ 17  രാവിലെ10 മുതല്‍ നവംബര്‍ 19 ന് വൈകിട്ട് നാലുമണിവരെ ക്യാന്‍ഡിഡേറ്റ് ലോഗിന്‍ വഴി അപേക്ഷിക്കാന്‍ അവസരമുണ്ട്‌ .ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷിച്ചിട്ടും ലഭിക്കാത്തവര്‍ക്ക് നിലവിലെ ഒഴിവുകള്‍ അനുസരിച്ച് ഓപ്ഷനുകള്‍ പുതുക്കി നല്‍കാം. ഒഴിവുകളുടെ വിശദവിവരങ്ങള്‍ ബുധനാഴ്ച്ച രാവിലെ 9 മണിക്ക് പ്രസിദ്ധീകരിക്കും. വിശദ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കാം https://hscap.kerala.gov.in/
 
Content Highlights: Plus one second Supplimentary allotment