തിരുവനന്തപുരം: പ്ലസ്‌വണ്‍ രണ്ടാം അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം 7, 12, 16, 20, 21 തീയതികളില്‍ നടക്കും.

എവിടെ അപേക്ഷിക്കണം?

അലോട്ട്‌മെന്റ് വിവരം www.admission.dge.kerala.gov.in ലെ 'Click for Higher Secondary Admission' എന്ന ലിങ്കില്‍ ലഭിക്കും. വെബ്‌സൈറ്റിലെ Candidate LoginSWSല്‍ ലോഗിന്‍ചെയ്ത് Second Allotment Results എന്ന ലിങ്ക് പരിശോധിക്കാം. ഇതില്‍നിന്ന് ലഭിക്കുന്ന അലോട്ട്‌മെന്റ് ലെറ്ററിലെ തീയതിയിലും സമയത്തും സ്‌കൂളില്‍ രക്ഷാകര്‍ത്താവിനോടൊപ്പം സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണം.

അലോട്ട്‌മെന്റ് ലെറ്റര്‍ അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളില്‍നിന്നു പ്രിന്റ് എടുത്ത് അഡ്മിഷന്‍ സമയത്ത് നല്‍കും. അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. ഒന്നാം അലോട്ട്‌മെന്റില്‍ താത്കാലിക പ്രവേശനം നേടിയവര്‍ക്ക് ഈ അലോട്ട്‌മെന്റില്‍ മാറ്റമൊന്നുമില്ലെങ്കില്‍ സ്ഥിരപ്രവേശനം നേടണം. ഉയര്‍ന്ന ഓപ്ഷനിലോ പുതുതായോ അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ഥികള്‍ അലോട്ട്‌മെന്റ് ലെറ്ററിലെ നിര്‍ദിഷ്ട സമയത്ത് സ്ഥിരപ്രവേശനം നേടണം.

ഫീസ് അടയ്ക്കാന്‍

ഓണ്‍ലൈനായി ഫീസടയ്ക്കാന്‍ കഴിയാത്തവര്‍ക്ക് സ്‌കൂളില്‍ ഫീസടയ്ക്കാം. അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാതിരിക്കുന്ന വിദ്യാര്‍ഥികളെ സപ്ലിമെന്ററി അലോട്ട്‌മെന്റുകളില്‍ പരിഗണിക്കില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

സ്‌പോര്‍ട്‌സ് ക്വാട്ട അലോട്ട്‌മെന്റ് റിസള്‍ട്ട് വ്യാഴാഴ്ച 10 മുതല്‍ പ്രവേശനം സാധ്യമാകുന്നവിധം പ്രസിദ്ധീകരിക്കും.

Content Highlights: Plus one Second Allotment