plus one
ഫയല്‍ ചിത്രം

ഹരിപ്പാട്: പ്ലസ് വൺ പ്രവേശനം അവസാനഘട്ടത്തിലെത്തിയപ്പോൾ ഏറ്റവും കൂടുതൽ സീറ്റുകൾ ഒഴിവുള്ളത് മലപ്പുറം ജില്ലയിൽ-7358 സീറ്റുകൾ. 792 സീറ്റുകൾ മാത്രം മിച്ചമുള്ള വയനാടാണ് പിന്നിൽ. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പ്ലസ്ടു സീറ്റുകളുള്ളതും മലപ്പുറത്താണ്. 

ഏകജാലകം വഴിയുള്ള മെരിറ്റ് സീറ്റുകൾ ഏറ്റവും കൂടുതൽ ഒഴിഞ്ഞുകിടക്കുന്നത്  പത്തനംതിട്ട ജില്ലയിലാണ്-1763 സീറ്റ്. 139 മെരിറ്റ് സീറ്റുകൾ മാത്രം മിച്ചമുള്ള വയനാടാണ്  ഏറ്റവും പിന്നിലുളളത്. 6ജില്ലകളിൽ ഒഴിവുള്ള ആകെ സീറ്റുകൾ, ബ്രാക്കറ്റിൽ മെരിറ്റിൽ ഒഴിഞ്ഞുകിടക്കുന്ന  സീറ്റുകൾ.

തിരുവനന്തപുരം- ആകെ സീറ്റുകൾ-3368 (മെരിറ്റ് സീറ്റുകൾ-259), കൊല്ലം-3682 (496), പത്തനംതിട്ട-4284 (1763), ആലപ്പുഴ-3196 (879), കോട്ടയം-3315 (941), ഇടുക്കി-2136 (958),  എറണാകുളം-4091 (689), തൃശ്ശൂർ-4084 (461), പാലക്കാട്-2947 (404), കോഴിക്കോട്-4022  (334), മലപ്പുറം-7358 (578), വയനാട്-792 (139), കണ്ണൂർ-2919 (518), കാസർകോട്‌- 2265  (376).